Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വിവാഹനിശ്ചയത്തിനു പോകാന്‍ വരന്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു.... വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല, നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തവും തെറ്റി, ഒടുവില്‍...

27 JANUARY 2020 08:57 AM IST
മലയാളി വാര്‍ത്ത

കല്യാണത്തിന് നമ്മള്‍ ചിലപ്പോള്‍ കൂട്ടുകാരുടെ വണ്ടി ഉപയോഗിക്കും അല്ലെങ്കില്‍ അയല്‍വക്കക്കാരുടെ ആല്ലെങ്കില്‍ ബന്ധുക്കളുടെ വണ്ടികള്‍ ഉപയോഗിക്കാറുണ്ട്. അതൊന്നും ചിലപ്പോള്‍ കാശു കൊടുത്തിട്ട് ആവണം എന്നില്ല. ഇത്തരത്തില്‍ ഒരു വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വഴിയില്‍ പിടികൂടി.
അര മണിക്കൂര്‍ വഴിയില്‍ കിടന്നതോടെ നിശ്ചയിച്ചിരുന്ന സമയവും തെറ്റി. എഴുകുംവയല്‍ കാക്കനാട് റെനിറ്റിന്റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു വധു. എഴുകുംവയലില്‍ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയില്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വരന്‍ സഞ്ചരിച്ച വാഹനം കള്ളടാക്‌സി എന്നാരോപിച്ചു പിടികൂടിയത്.
ഒരു കാര്യം കൂടി പറയാതിരിക്കാന്‍ വയ്യ കള്ള ടാക്‌സി ആണെങ്കില്‍ തീര്‍ച്ചയായും പിടി കൂടണം . കാരണം ടാക്‌സ് കൃത്യമായി അടച്ച് പെരുവഴിയില്‍ യാത്രക്കാരെയും കാത്ത് കിടക്കുന്ന അനേകായിരം വാഹന തൊഴിലാളികള്‍ നമ്മുടെ ഇടയിലും ഉണ്ട് ഇവര്‍ക്ക് വെല്ലുവിളി ആകുന്നത് കള്ള ടാക്‌സിക്കാര്‍ തന്നെയാണ്, എന്നാല്‍ ഇങ്ങനെ ഒരവസരം മുതലാക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനല്‍കാന്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വാഹനം പിടിച്ചെടുത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹസംഘത്തില്‍ ഉണ്ടായിരുന്നവരും ചെറിയ തോതില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വാഹനം മനഃപൂര്‍വം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വഴിയില്‍ തടഞ്ഞിട്ടതു കാരണം സമയം നഷ്ടപ്പെട്ടെന്നും ഈ സമയം സംസ്ഥാനപാതയിലൂടെ പോയ മറ്റു വാഹനങ്ങള്‍ പരിശോധിച്ചില്ലെന്നും മനഃപൂര്‍വമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.
വരന്‍ സഞ്ചരിച്ചിരുന്ന വാഹനം സുഹൃത്തും സമീപവാസിയുമായ വ്യക്തിയുടേത് ആയിരുന്നു. ഈ വാഹനത്തിനു മോട്ടര്‍ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു. അര മണിക്കൂര്‍ വിവാഹസംഘം വഴിയില്‍ കുടുങ്ങി. 11.30നാണു വിവാഹസമയം നിശ്ചയിച്ചിരുന്നത്. 11.50നാണു വിവാഹസംഘത്തിനു ദേവാലയത്തില്‍ എത്താന്‍ കഴിഞ്ഞത്. വിവാഹച്ചടങ്ങുകള്‍ക്കു കള്ള ടാക്‌സി ഉപയോഗിക്കുന്നതായി പരാതികള്‍ ഉണ്ടെന്നു മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (54 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends