Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മരിച്ചത് എട്ടു മലയാളികൾ ; കള്ളനും പോലീസും കളിച്ച് കേന്ദ്രവും സംസ്ഥാനവും; നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി; സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല

27 JANUARY 2020 10:22 AM IST
മലയാളി വാര്‍ത്ത

നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നാണ് വിവരം.

നേപ്പാളിൽ സ്വാധീനമേറെയുള്ളവരുടെ റിസോർട്ടിലാണ് സംഭവം നടന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൗരത്വ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പിണക്കിയ സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം കണ്ടതായി പോലും നടിക്കുന്നില്ല.

അതിനിടെ ദുരന്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കത്തയക്കാൻ കേരളം തയ്യാറായത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുടുംബങ്ങൾ താമസിച്ച ഹോട്ടൽ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കത്ത് ഇമെയിലായാണ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചത്. ഇത് സംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ല. മറുപടി കിട്ടിയ ശേഷം കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കുമെന്നാണ് കേരളം വ്യക്തമാക്കിയത്.

2014 മുതൽ 2019 വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്ററി കമ്മിറ്റി ചെയർമാനായിരുന്ന തിരുവനന്തപുരം എം പി ശശി തരൂർ സംഭവം അറിഞ്ഞ മട്ടു പോലുമില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടേയില്ല. മുരളിയോട് ഇക്കാര്യം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. കേരളം കത്തയച്ചത് മുരളിക്കായിരുന്നെങ്കിൽ കുറച്ചെങ്കിലും പരിഗണന ലഭിക്കുമായിരുന്നു. എന്നാൽ സഹമന്ത്രിയുമായി സംസാരിക്കാൻ കേരള സർക്കാരിന്റെ ഈഗോ സമ്മതിക്കുന്നില്ല.

പ്രാദേശിക ബി ജെ പി നേതാക്കളും വിഷയത്തിൽ ഇടപെട്ടിട്ടില്ല. മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ഉണ്ടായിരുന്നു. എന്നാൽ അതോടെ കേന്ദ്രം തങ്ങളുടെ ഇടപെടൽ അവസാനിപ്പിച്ചു.

തിരുവനന്തപുരത്ത് ചേർന്ന എം പി മാരുടെ യോഗത്തിൽ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എം പിമാരെല്ലാം ഇടപെടുമെന്ന് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മരിച്ചവരുടെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലെ എം പി മാർ പോലും ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയില്ല.

മരിച്ചവരുടെ കുടുംബങ്ങൾ നിസഹായരായി നോക്കിനിൽക്കുമ്പോഴാണ് സർക്കാരുടെ കള്ളനും പോലീസും കളി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ലഹളകളെ കുറിച്ച് ഇവരുടെ കുടുംബങ്ങൾക്ക് യാതൊന്നും അറിയില്ല. ഉറ്റവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തെക്കാളുപരിയാണ് ആരും സഹായിക്കാനില്ല എന്ന സങ്കടം.അതേ സമയം കാഠ്മണ്ഡുവിലെ മലയാളി അസോസിയേഷനുകൾ സർക്കാരുകളെക്കാൾ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരിൽ മാത്രമാണ് കുടുംബം പ്രതീക്ഷയർപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends