അമ്മായിഅമ്മയെ പൂട്ടിയിട്ട് യുവതി മകളുടെ സ്കൂള്‍ ബസ് ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടി
അമ്മായിഅമ്മയെ വീട്ടില്‍ പൂട്ടിയിട്ട് യുവതി അഞ്ച് വയസ്സുള്ള മകളെയും കൊണ്ട് കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിയായ യുവതിയാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിദേശത്ത് ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി അടുത്തകാലത്താണ് നാട്ടിലെത്തിയത്. വിദേശത്ത് മകളുടെ സ്കൂള്‍ ബസ് ഡ്രൈവറായ യുവാവിനൊപ്പമാണ് ഇവര്‍ പോയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് യുവാവ്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ പൂട്ടിയിട്ട് കാറുമായെത്തിയ കാമുകനൊപ്പം യുവതി കടന്നുകളയുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനെ മൊബൈല്‍ റീ ചാര്‍ജ് ചെയ്യാന്‍ കടയില്‍ പറഞ്ഞയച്ച് ഞായറാഴ്ച പകല്‍ 11 ഓടെയാണ് യുവതി ഒളിച്ചോടിയത്. വളയം പൊലീസില്‍ യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കമിതാക്കളെ വളയം പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha