സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി തീവണ്ടി (16844) ആറ്, എട്ട്, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
24, 27, 29, 31 നവംബർ മൂന്ന് തീയതികളിൽ കൊടുമുടി സ്റ്റേഷനിലും സർവീസ് നിർത്തും. പുഗലൂരിൽനിന്നും കൊടുമുടിയിൽനിന്നും തൃശ്ശിനാപ്പള്ളിവരെ ഈ ദിവസങ്ങളിൽ പ്രത്യേക തീവണ്ടി സർവീസ് ഉണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ .
ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ പാസഞ്ചർ (56604) അഞ്ച്, ആറ്, 10, 11, 13, 17 തീയതികളിൽ പോത്തനൂരിൽ സർവീസ് നിർത്തും. കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ പാസഞ്ചർ (56603) ഈ ദിവസങ്ങളിൽ വൈകുന്നേരം 4.38-ന് പോത്തനൂരിൽനിന്നായിരിക്കും പുറപ്പെടുക.
എറണാകുളം-ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (16378) നാലിനും 15-നും കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തനൂർവഴി ഓടും. നാല്, ഏഴ്, എട്ട്, 15 തീയതികളിൽ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും (13352) പോത്തനൂർ വഴിയാകും ഓടുക.
കണ്ണൂർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306) 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.
"
https://www.facebook.com/Malayalivartha

























