വാസ്തു വിദഗ്ധനെ ഞെട്ടിച്ച് കിണറിൽ വെള്ളം നിറഞ്ഞൊഴുകി... അത്ഭുത നീരുറവ കാണാൻ ആളുകൾ പത്തനംതിട്ടയിലേക്ക് ഒഴുകിയെത്തി; അമ്പരപ്പ് മാറാതെ നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് സംഭവം. കൊടുംവരള്‍ച്ചയില്‍ കുത്തിയ കിണറില്‍ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം. പത്തനംതിട്ട എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകര്‍ കുത്തിയ കിണറിലാണ് അത്ഭുത നീരുറവ കണ്ടത്. കിണര്‍ കുത്തി എട്ട് അടി ആഴത്തില്‍ എത്തുമ്ബോള്‍ വെളളം കണ്ടുതുടങ്ങുമെന്നാണ് വാസ്തു വിദഗ്ധന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അഞ്ച് അടി താഴ്ത്തിയപ്പോഴേക്കും ഉറവകള്‍ കണ്ടുതുടങ്ങി. ഉറവകളില്‍ നിന്ന് ജലം ഒഴുകി ഏതാനും മണിക്കൂറുകള്‍ക്കകം കിണറ്റില്‍ വെളളം നിറഞ്ഞു. ജീവനക്കാരുടെയും മറ്റും നേതൃത്വത്തിലാണ് കിണര്‍ കുഴി ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് 5 അടി കുഴിച്ചപ്പോള്‍ തന്നെ ജലപ്രവാഹം ആരംഭിച്ചതോടെ, വെള്ളത്തിന്റെ ആധിക്യം മൂലം കിണര്‍ കൂടുതല്‍ ആഴത്തില്‍ കുഴിക്കാനായില്ല. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കിണറ്റില്‍ വെള്ളം നിറഞ്ഞു. വനപാലകര്‍ക്കു പുറമെ ഇതുവഴിയുള്ള പരമ്ബരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീര്‍ഥാടകര്‍ക്കും വെള്ളം പ്രയോജനപ്പെടും. നിലവില്‍ ഉള്‍വനത്തില്‍ നിന്ന് ഹോസ് ഉപയോഗിച്ചാണു തീര്‍ഥാടകര്‍ക്കായി കാളകെട്ടിയില്‍ വെള്ളം എത്തിക്കുന്നത്. മിക്കപ്പോഴും ഹോസുകള്‍ ആനയയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാല്‍ ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha

























