വീട്ടുജോലിക്കാരിയായ യുവതിയെ വീടിനുള്ളിൽ പൂട്ടിയിട്ട് വീട്ടുടമയായ സ്ത്രീ കടന്നുകളയും; നിമിഷങ്ങൾക്കുള്ളിൽ വീട്ടിലെത്തുന്നവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കും: ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയും പെൺകുട്ടിയെ കാഴ്ചവച്ച ഗൃഹനാഥ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വീട്ടുടമയായ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 20നാണ് യുവതി എടക്കരയില്‍ എത്തിയത്. എന്നാല്‍, ബിന്‍സ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോൾ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലര്‍ക്കും ബിന്‍സ യുവതിയെ കാഴ്ചവച്ചതായാണ് റിപ്പോര്‍ട്ട്. എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























