തിരൂരില്‍ വർഷങ്ങളുടെ ഇടവേളകളിൽ ഒരുകുടുംബത്തിലെ ആറുകുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചത് ജനിതകരോഗം മൂലമെന്ന് ഡോ. നൗഷാദ്

തിരൂരില്‍ വർഷങ്ങളുടെ ഇടവേളകളിൽ ഒരുകുടുംബത്തിലെ ആറുകുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചത് ജനിതകരോഗം മൂലമാകാമെന്ന് സംശയം. ഒരു വയസ് തികയും മുമ്പ് മരണത്തിനിടയാക്കുന്ന സിഡ്‌സ് (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിണ്‍ട്രോം) ആണ് കാരണമെന്ന് രണ്ടുകുഞ്ഞുങ്ങളെ ചികിത്സിച്ച ശിശുരോഗവിദഗ്ധനും തിരൂര്‍ നേഴ്‌സിങ് ഹോം ഉടമയുമായ ഡോ. നൗഷാദ് പറഞ്ഞു. സിഡ്‌സ് രോഗികള്‍ പൊടുന്നനെ മരിക്കും. ജനിതകഘടനാവ്യത്യാസം കാരണവും ഹൃദയാഘാതം മൂലവും മരിക്കാം.
കമിഴ്ന്ന് കിടക്കുമ്ബോള്‍ ശ്വാസം തടസ്‌സപ്പെട്ടും പെട്ടെന്ന് കുഴഞ്ഞുവീണും ഉറക്കത്തിലും മരണമുണ്ടാകാമെന്നും ഡോ. നൗഷാദ് പറഞ്ഞു. തിരൂര്‍ പരന്നേക്കാട് തറമ്മല്‍ റഫീഖ്- സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത്. രണ്ട് കുട്ടികളുടെ മരണശേഷം ജനിച്ച കുട്ടിയെയാണ് തന്നെ ആദ്യം കാണിച്ചത്. ജനിതക പ്രശ്‌നമാകാമെന്ന സംശയത്താല്‍ കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധ ഡോ. ഷീല നമ്ബൂതിരിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. അവിടെ ചികിത്സിക്കുകയുംചെയ്തു. എന്നാല്‍ ആ കുട്ടി 40-ാംദിവസം മരിച്ചു. മരണ കാരണമറിയണമെന്ന് ദമ്ബതികള്‍ ആവശ്യപ്പെട്ടതിനാല്‍ അമൃത ആശുപത്രിയിലും ഹൈദരബാദിലെ ലാബിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തി. അപ്പോഴാണ് സിഡ്സ് ആണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























