Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ചില്ലുപൊട്ടി റോഡിലേക്ക് തെറിച്ച ആ പെൺകുട്ടി റോഡിൽ കിടന്നു പിടയുന്ന കാഴ്ച്ച;കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ നിന്നും ചിലരെങ്കിലും രക്ഷപ്പെട്ടവർ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം

20 FEBRUARY 2020 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി

കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് പലരും. പലർക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ചില്ല് പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. അപകടം നടന്ന ഉടൻ ആംബുലൻസുകൾ വന്നത് ഭാഗ്യമായെന്നും രക്ഷപ്പെട്ടവർ പറയുന്നു. പലർക്കും ആ ദുരന്തം ഓർത്തെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വാക്കുകളിൽ പോലും അതിന്റെ തീവ്രത പ്രതിഫലിക്കുന്നുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയൊരു ശബ്ദത്തോടെ ബസ്സിലെ സീറ്റെല്ലാം തെറിച്ച് വീഴുന്നതാണ് ആദ്യ ഓര്‍മ്മയെന്ന് പറയുകയാണ് തൃശൂര്‍ സ്വദേശി രാമചന്ദ്രൻ.

ബസ്സിന്‍റെ പുറക് വശത്ത് നിന്ന് മൂന്നാമത്തെ സീറ്റിലാണ് രാമചന്ദ്രൻ യാത്രചെയ്തിരുന്നത്. കണ്ടെയ്നര്‍ വന്നിടിച്ച വലത് വശത്ത് തന്നെയായിരന്നു സീറ്റ്. പെട്ടെന്ന് ഉണ്ടായ അപകടത്തിൽ ബസ്സിലുണ്ടായിരുന്ന എല്ലാവരും അവിടെയും ഇവിടെയും എല്ലാം പോയി ഇടിച്ചു. കൂടെ ഇരുന്ന ആളുടെ കാലിന് നല്ല പരിക്കുണ്ട്. മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ച് വീണ് റോഡിൽ കിടന്ന് പിടച്ചു.ആംബുലൻസ് എത്താനെടുത്ത സമയമത്രയും അവര്‍ റോഡിൽ പിടയുകയായിരുന്നു എന്നും രാമചന്ദ്രൻ ഓര്‍ക്കുന്നു.

പൊലീസും ആംബുലൻസുകളുമെല്ലാം മിനിറ്റുകൾക്ക് അകം പാഞ്ഞെത്തി. പിന്നീട് നോക്കുമ്പോഴാണ് ബസ്സിൽ ട്രക്ക് ഓപ്പോസിറ്റ് സൈഡിൽ നിന്ന് വന്ന് ഇടിക്കുകയായിരുന്നു എന്ന് മനസിലായത്. മുൻനിരയിൽ ഇരുന്ന യാത്രക്കാര്‍ക്കാണ് അധികവും പരിക്കേറ്റത്. എല്ലാവരേയും ആശുപത്രിയിലാക്കി. അപകടത്തിൽ തലക്ക് ഇളക്കം സംഭവിച്ചതിനാൽ സിടി സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും യാത്രചെയ്യാൻ പ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാൽ ബന്ധുക്കൾ എത്തിയാലുടൻ നാട്ടിലേക്ക് മടങ്ങുമെന്നും രാചചന്ദ്രൻ പ്രതികരിച്ചു.

എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. ഭാഗ്യത്തിന് ജീവന്‍ രക്ഷപ്പെട്ടു. കോയമ്ബത്തൂരില്‍ ബസ്സപകടത്തില്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട മലയാളി പറയുന്നു. ഡ്രൈവറുടെ സൈഡില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ബസ്സിലെ എല്ലാവരും നല്ല ഉറക്കമായിരുന്നു. അതിനിടെയായിരുന്നു ഒരു ശബ്ദം കേട്ടത്. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ ഞാനിപ്പോള്‍ കോയമ്ബത്തൂര്‍ കെഎംസിഎച്ച്‌ ഹോസ്പിറ്റലില്‍ ആണ്. ഇവിടെ എനിക്കൊപ്പം ബസില്‍ ഉണ്ടായ രണ്ടുയാത്രക്കാര്‍ കൂടിയുണ്ട്.
ഒരാളുടെ പേര് അഖില്‍എന്നും മറ്റേയാളുടെ പേര് ജെമിന്‍ എന്നുമാണ്. രണ്ടുപേര്‍ക്കും ചെറിയതോതിലുള്ള പരിക്കുകളേ ഉള്ളൂ. ഞങ്ങള്‍ മൂന്നുപേരും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും രക്ഷിതാക്കള്‍ കൊണ്ടുപോകാനായി എത്തിയിട്ടുണ്ടെന്നും യാത്രക്കാരന്‍ പറയുന്നു. ബസ്സിന്റെ നടുഭാഗത്താണ് കണ്ടെയ്‌നല്‍ ലോറി വന്നിടിച്ചിരിക്കുതെന്നും മരിച്ചവരില്‍ ഏറെ പേരും അവിടെ ഇരുന്നവരായിരിക്കണമെന്നും ഇനിയും അപകടത്തിന്റെ ഞെട്ടല്‍ മാറാത്ത സ്വരത്തില്‍ യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ... ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ്‌ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (13 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (24 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (27 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (45 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (3 hours ago)

Malayali Vartha Recommends