സ്‌കൂട്ടറില്‍ ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനോടൊപ്പം യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിന് കീഴടങ്ങി

ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനുമൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിനു കീഴങ്ങി. ഏറ്റുമാനൂര്‍ പട്ടിത്താനം പ്ലാത്തോട്ടത്തില്‍ ബിജിമോള്‍ (38) ആണു മെഡിക്കല്‍ കോളജ് ആശുപത്രയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപികയാണ്. ഭര്‍ത്താവ് തൊടുപുഴ കാക്കനാട്ട് ജോമോന്‍ ആന്റണി ഇലക്ട്രിഷ്യനാണ്. ശനിയാഴ്ച രാത്രി കോതനല്ലൂര്‍ തൂവാനിസ ജംക്ഷനിലായിരുന്നു അപകടം നടന്നത്.
ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ ബിജിമോളുടെ കാലുകളിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സ്‌കൂട്ടറിനെയും ബിജിമോളെയും വലിച്ചു കൊണ്ട് 50 മീറ്ററോളം മുന്നോട്ടു പോയതിനു ശേഷമാണു ബസ് നിന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ജോമോനും ബിജിമോളുടെ കയ്യിലിരുന്ന രണ്ടര വയസ്സുള്ള മകള്‍ എലിസബത്തും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha


























