Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവ് വീടിന്റെ ഓടുപൊളിച്ചു കയറി ഭാര്യയെ കഴുത്തറുത്തു കൊന്നു

24 FEBRUARY 2020 10:11 AM IST
മലയാളി വാര്‍ത്ത

ചെറായി കെട്ടുങ്ങല്‍ പാലത്തിനു സമീപം വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. ചീനിക്കല്‍ യൂസഫിന്റെ ഭാര്യ സുലൈഖ (49) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിന്റെ പേരില്‍ രണ്ടുവട്ടം യൂസഫിനെതിരെ സുലൈഖ പൊലീസിനു പരാതി നല്‍കിയിരുന്നു. യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സുലൈഖയും ഉമ്മ ഖദീജയും മാത്രം താമസമുള്ള വീട്ടില്‍ ഇന്നലെ രാവിലെ ഏഴിനും എട്ടിനുമിടയിലാണ് സംഭവം. രാവിലെ ഏഴുമണിയോടെ ഖദീജ മുറ്റമടിക്കാന്‍ വീടിനു പുറത്തിറങ്ങി. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രില്‍ പുറത്തു നിന്നു പൂട്ടിയിരുന്നു. ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

മുറ്റമടിക്കാനായി ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളില്‍ ഇറങ്ങുകയായിരുന്നു. മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നു മുറിക്കുള്ളില്‍ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് നിഗമനം. മക്കള്‍: മന്‍സൂര്‍, മിര്‍ഷാദ്, മിന്നത്ത്. മരുമക്കള്‍ : റുബീന, ഖദീജ, ഫൈസല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends