കേരളത്തില്‍ 28 അതിവേഗ സ്പെഷല്‍ കോടതികള്‍ക്ക് സ്ഥലമായി
പോക്സോ ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ബലാല്‍സംഗ കേസുകളും മറ്റു കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഭരണാനുമതി നല്കിയ 28 അതിവേഗ സ്പെഷല്‍ കോടതികള്‍ക്ക് സ്ഥലം കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ രണ്ടും മറ്റു ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് 56 അതിവേഗ സ്പെഷല്‍ കോടതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് 28 കോടതികള്‍ക്ക് അനുമതി നല്‍കിയത്. 56 കോടതികളില്‍ 14 എണ്ണം പോക്സോ കേസുകള്‍ക്ക് വേണ്ടി മാത്രം നീക്കിവയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ സംസ്ഥാനത്ത് 6,920 പോക്സോ കേസുകള്‍ ഇനിയും തീര്‍പ്പാകാത്ത സാഹചര്യത്തില്‍ ആദ്യഘട്ടത്തിലെ 28 കോടതികളും പോക്സോ കേസുകള്‍ മാത്രമാകും കൈകാര്യം ചെയ്യുക. ബലാല്‍സംഗ കേസുകള്‍ ഉള്‍പ്പെടെ 12,234 കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പാവാനുള്ളത്.
നിലവില്‍ ഉപയോഗിക്കാത്ത കോടതികളും വാടകക്കെട്ടിടങ്ങളുമാണ് പുതിയ കോടതികളായി മാറ്റുക. വിഡിയോ കോണ്‍ഫറന്‍സ് വഴി കുട്ടികള്‍ക്ക് മൊഴി നല്‍കാനുള്ള സംവിധാനവും പുതിയ കോടതികളില്‍ ഉണ്ടാവും.
ജില്ലയും കോടതി വരുന്ന സ്ഥലവും താഴെ കൊടുത്തിരിക്കുന്നു:
ഇടുക്കി - പൈനാവ്, കട്ടപ്പന , കോട്ടയം - കോട്ടയം, ചങ്ങനാശേരി , തിരുവനന്തപുരം - നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, തിരുവനന്തപുരം , കൊല്ലം - പുനലൂര്‍, കരുനാഗപ്പള്ളി , പത്തനംതിട്ട - പത്തനംതിട്ട , ആലപ്പുഴ - ഹരിപ്പാട് , എറണാകുളം - പെരുമ്പാവൂര്‍, ആലുവ ,തൃശൂര്‍ - തൃശൂര്‍, കുന്നംകുളം, ഇരിഞ്ഞാലക്കുട, പാലക്കാട് - പാലക്കാട്, പട്ടാമ്പി , മലപ്പുറം - പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി, കോഴിക്കോട് - കോഴിക്കോട്, കൊയിലാണ്ടി , വയനാട് - കല്പറ്റ , കണ്ണൂര്‍ - തലശ്ശേരി, തളിപ്പറമ്പ് , കാസര്‍കോട് - ഹോസ്ദുര്‍ഗ്
https://www.facebook.com/Malayalivartha