ശരണ്യയുടെ കാമുകൻ മുങ്ങിയത് തന്നെ... ചോദ്യം ചെയ്യലിൽ നിന്നും തടിതപ്പിയ കാമുകനെ പൊക്കാൻ വലവിരിച്ച് പോലീസ്, സംഭവ ദിവസം ആ രാത്രി അയാള്‍ ശരണ്യയുടെ വീടിന് പിന്നില്‍ എത്തി!! പന്തികേട് തോന്നിയ നാട്ടുകാരന്റെ ചോദ്യത്തിന് മുന്നിൽ യുവാവ് നൽകിയ മറുപടിയിൽ വൈരുധ്യം

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. ശരണ്യയുടെ കാമുകന്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് കണ്ടെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡില്‍ ഒരു നാട്ടുകാരന്‍ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരന്‍ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, താന്‍ മദ്യപിച്ചിട്ടുള്ളതിനാല്‍ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ അയാള്‍ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്‍ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























