മദ്യപാനത്തിനൊടുവിൽ തർക്കം; മധ്യവയസ്ക്കൻ സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് മധ്യവയസ്ക്കൻ തലക്കടിയേറ്റ് കൊലപ്പെട്ടു . മദ്യപിച്ചതിനെത്തുടർന്നുള്ള വഴക്കിനൊടുവിലാണ് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ അടിയേറ്റ് മരിച്ചത്. ഇയാളെ ആക്രമിച്ച സുഹൃത്ത് സുബ്രഹ്മണ്യനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രേംകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ മരത്തടികൊണ്ട് സുബ്രമണ്യൻ തലയ്ക്കടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ പ്രേംകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സുബ്രഹ്മണ്യനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























