ചേട്ടന്‍ പോയ ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല; തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്; ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി; വിങ്ങലോടെ മണിയുടെ സഹോദരൻ ആര്‍.എല്‍.വി രാമകൃഷ്‌ണൻ

കലാഭവന്‍ മണി എന്ന മനുഷ്യ സ്‌നേഹിയെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. മഹാനടന്‍ വിടവാങ്ങിയിട്ട് ഇന്ന് നാലാണ്ടുകള്‍ തികയുന്നു. സിനിമയിലെത്തിയ ശേഷം മണി പണികഴിപ്പിച്ച വീട്. ചാലക്കുടിക്കടുത്ത് ചേന്നത്തു നാട്ടിലെ കുന്നിശ്ശേരി വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ഒരു ചേച്ചിയും അനുജനും മാത്രമാണ് ഉള്ളത് . കലാഭവന്‍ മണിയുടെ തറവാടാണ് ഈ മൂന്ന് മുറി വീട്. സഹോദരങ്ങള്‍ക്ക് മണി വെറും ചേട്ടന്‍ മാത്രം ആയിരുന്നില്ല, അത്താണി കൂടിയായിരുന്നു. സഹായം ചോദിച്ചെത്തുന്നവര്‍ക്ക് വാരിക്കോരി നല്‍കിയിട്ടുള്ള മണിയുടെ സഹോദരങ്ങള്‍ ഇന്ന് ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണ്.
മണിയുടെ സഹോദരനും കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്; ആളുകള്‍ക്ക് മുമ്ബില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ എന്ന പ്രൗഢിയില്‍ നില്‍ക്കാന്‍ പാടുപെടുകയാണ്. പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടന്‍ പോയ ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. കാണാതെ പോകുന്നത് ആരെന്നും അറിയില്ല. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ട്. പരിതാപകരമാണ് സാമ്ബത്തികം. ഇനി എല്ലാം ഈശ്വരന്‍ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്ബോള്‍ വന്നവര്‍ അതിശയിക്കും. അപ്പോള്‍ ഞങ്ങളുടെ സാഹചര്യം ഓര്‍ത്ത് അവര്‍ കരയും.
https://www.facebook.com/Malayalivartha























