മുത്തശ്ശിയുടെ മാല കണ്ണിലുടക്കി, മുടി വെട്ടി രൂപമാറ്റം വരുത്തി കൊച്ചുമകന്‍ വീട്ടിലെത്തിയത് മറ്റൊരു ലക്ഷ്യവുമായി!! നാട്ടുകാരെ ഞെട്ടിച്ച സംഭവം കോട്ടയത്ത്...

വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറില്‍ കടന്ന കൊച്ചുമകന്‍ അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സുഹൃത്ത് കടന്ന് കളഞ്ഞു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്ബില്‍ സച്ചിന്‍ സാബു (23) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തു നിന്ന ഈരയില്‍ മേരിയുടെ 3 പവന്റെ സ്വര്‍ണമാലയാണു കവര്‍ന്നത്. വീടിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന ഒരാള്‍ ടിവി നന്നാക്കാന്‍ എത്തിയതാണ് എന്നു പറഞ്ഞ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിക്കുകയും ഈസമയത്ത് സച്ചിന്‍ മേരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തു കാറിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നു. കൊച്ചുമകന്‍ ആണെന്ന് മേരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാരണം മുടി വെട്ടി രൂപമാറ്റം വരുത്തിയാണു സച്ചിന്റെ വരവ്. മാല മോഷ്ടിച്ച് കടന്ന് ഉടന്‍ മേരി ബഹളം വയ്ക്കുകയും ഇത് കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കടന്ന് കളഞ്ഞു. എന്നാല്‍ കാര്‍ നമ്ബര്‍ പൊലീസിനു നല്‍കുകയും കാറിന്റെ നമ്ബര്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കാര്‍ വാടകയ്ക്കു നല്‍കിയ കുര്യനാട് സ്വദേശി പരാതിയുമായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്നു നടന്ന പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്. സച്ചിന്‍ പിടിയില്‍ ആയെങ്കിലും ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി കടന്നുകളഞ്ഞു. ഇയാളില്‍ നിന്നു മാല കണ്ടെടുത്തിട്ടില്ല. മാല ഇവര്‍ കോട്ടയത്ത് ഒരു സ്വര്‍ണക്കടയില്‍ വിറ്റതായാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























