രമ്യ ഇനി എംപി മാത്രമല്ല; ആലത്തൂരിന്റെ പെങ്ങളൂട്ടി ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി......

ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുറത്തിറക്കിയ പട്ടികയിലുള്ളത്.കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്. ......
33 ശതമാനം വനിത സംവരണം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ചരിത്രപരമായ കമ്മിറ്റി എന്നാണ് പുതിയ പട്ടികയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഏബ്രഹാം റോയ് മണി, അമര്‍പ്രീത് ലല്ലി, അനില്‍ യാദവ്, ദീപക് മിശ്ര, സന്തോഷ് കോല്‍ക്കുന്ത എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്....2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.......2019ലാണ് രമ്യാ ഹരിദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha























