Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മിസ്സായത് ഒ.എൽ.എക്‌സിൽ പൊങ്ങി; മോഷണം പോയ ഹെൽമറ്റ് ഉടസമസ്ഥന് തിരികെ ലഭിച്ചത് ഓൺലൈൻ സൈറ്റിൽ നിന്ന്

06 MARCH 2020 01:25 PM IST
മലയാളി വാര്‍ത്ത

മോഷണം പോയ ഹെൽമറ്റ് ഉടസമസ്ഥന് തിരികെ ലഭിച്ചത് ഓൺലൈൻ സൈറ്റിൽ നിന്ന്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയുന്ന തമിഴ്ന്നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ടിന്റെ ഹെൽമറ്റ് മോഷണം പോകുകയായിരുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു അടുത്ത് വെച്ചാണ് ഹെൽമറ്റ് കാണാതായത്. വൈകിട്ട് കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയതായിരുന്നു ജെറിൻ. സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ വാഹനത്തിൽ ഹെൽമറ്റ് വച്ചിട്ടു പോയി. തിരികെവന്ന പരിസരത്ത് എല്ലാം അന്വേഷിച്ചെങ്കിലും ഹെൽമറ്റ് കണ്ടെത്താനായില്ല. ഒടുവിൽ മോഷണം പോയതാണെന്ന് കരുതി അന്വേഷണം മതിയാക്കി നിരാശനായി മടങ്ങുകയായിരുന്നു ജെറിൻ .

വിലകൂടിയ ഹെൽമറ്റ് നഷ്‌ടപ്പെട്ടതിൽ നിരാശനായ ജെറിൻ രണ്ടു ദിവസത്തിനുശേഷം ഓൺലൈൻ വിൽപന വെബ്‌സൈറ്റായ ഒഎൽഎക്സ് സന്ദർശിച്ചപ്പോൾ കണ്ടത് 3000 രൂപ വിലയിട്ട് വിൽപനയ്‌ക്കു വച്ചിരിക്കുന്ന സ്വന്തം ഹെൽമറ്റ്. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുൾപ്പെടുത്തി തിങ്കളാഴ്‌ച രാത്രി തന്നെ ജെറിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം രാവിലെ 10.30 നു സ്റ്റേഷനിൽ നിന്നു വിളിയെത്തി.

സ്റ്റേഷനിലെത്തി ഹെൽമറ്റ് പരിശോധിക്കാൻ പറഞ്ഞായിരുന്നു ആ ഫോൺകോൾ. ഇത്ര എളുപ്പത്തിൽ തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിൻ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെൽമറ്റ് കൈപ്പറ്റി. ഹെൽമറ്റിലുണ്ടായിരുന്ന ഉരഞ്ഞ പാടുകളാണു കൃത്യമായി തിരിച്ചറിയാൻ ജെറിന് തുണയായത് വാഹനം പാർക്ക് ചെയ്‌തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോൺ നമ്പറുകൾ പിന്തുടർന്നാണ് പൊലീസ് ഹെൽമറ്റ് കണ്ടെത്തിയത്.

അതേസമയം നഗരത്തിൽ ഹെൽ‍മറ്റ് മോഷണം വർധിക്കുകയാണ്. ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെയാണ് നഗരത്തിൽ ഹെൽ‍മെറ്റ് മോഷണം വർധിച്ചത്. നഗരത്തിൽ ഹെൽമറ്റ് മോഷണ സംഘങ്ങൾ ഉണ്ടെന്നതിനു മറ്റൊരു തെളിവാണ് ജെറിന്റെ ഹെൽമറ്റ് കാണാതായ സംഭവം. തിരക്കേറിയ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ലോക്ക് ചെയ്യാതെ ഹെൽമറ്റ് വച്ചിട്ട് പോയാൽ മോഷണം പോകുന്നതായി വ്യാപകമായി പരാതി ഉയാറുകയാണ്.. ആളുകൾ കൂട്ടമായി എത്തുന്ന മ്യൂസിയം , കനകക്കുന്ന് ഭാഗങ്ങൾ , കിഴക്കേകോട്ട , അട്ടക്കുളങ്ങര, പഴവങ്ങാടി തുടങ്ങിയ തിരക്കേറിയ ഭാഗങ്ങളിലാണു ഹെൽമറ്റ് മോഷണം കൂടുതൽ. ഇതുസംബന്ധിച്ച പാരാതികൾ പൊലീസ് ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

മ്യൂസിയത്തിന് എതിർവശത്തായി നന്ദാവനം റോഡിലും മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള റോഡിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നാണു ഹെൽമറ്റുകൾ കുടുതലും മോഷണം പോകുന്നത്. പ്രധാന റോഡുകളിൽ ക്യാമറകൾ ഉള്ളതിനാൽ ഇവിടങ്ങളിൽ മോഷണം കുറവാണ്. ക്യാമറകൾ ഇല്ലാത്ത ഇടറോഡുകളിൽ നിന്നാണ് ഹെൽമറ്റുകൾ കൊണ്ടുപോകുന്നത്. പലരും പുതിയ ഹെൽമറ്റിന് ഒപ്പം പൂട്ടുകളും വാങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ച തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പോലീസുകാരന്റെ ബൈക്കിന്റെ ഹെൽമറ്റ് മോഷ്ടിക്കുകയും പെട്രോൾ ഊറ്റുകയും ചെയ്ത സംഭവത്തിൽ പൊലീസിന് ഇതുവരെയും ഒരു തുമ്പും കിട്ടിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (9 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (18 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (34 minutes ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (36 minutes ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (43 minutes ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (55 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (1 hour ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (1 hour ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (2 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (8 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (9 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (9 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (9 hours ago)

Malayali Vartha Recommends