മരവിക്കുന്ന ഓര്‍മ്മകള്‍... ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയില്‍ പത്തൊന്‍പതുകാരിയെ തേടിയെത്തിയത് വല്ലാത്തൊരു സഹായം

ജീവിതം എപ്പോഴും അങ്ങനെയാണ് ദൈവം എഴുതി വച്ച തിരക്കഥ പോലെ അത് സഞ്ചരിച്ചുകൊണ്ടിരിക്കും. എപ്പോഴാണ് ട്വിസ്റ്റെന്നോ ക്ലൈമാക്‌സെന്നോ ആര്‍ക്കും ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. അതുപോലെയാണ് ഈ ജീവിതവും. പോലീസുകാരന്റെ 24 കാരിയായ മകള്‍ക്ക് പുതുജന്മമേകിയത് കൊലക്കേസ് പ്രതിയാണ്.
ഇരുവൃക്കകളും തകരാറിലായി 19-ാം വയസില്‍ ജീവിതം കൈവിട്ടുപോയെന്ന് മനസു കൊണ്ടുറപ്പിച്ചപ്പോഴാണ് പ്രിന്‍സിയെ തേടി ആ വിവരമെത്തിയത്. ഓപ്പറേഷന്‍ നടക്കും. വൃക്ക നല്‍കാന്‍ ഒരാള്‍ തയ്യാറാണ്, ആള് കൊലക്കേസ് പ്രതിയാണ്. ഉള്ളില്‍ അലയടിച്ച ആശ്വാസത്തിനൊപ്പം ആശങ്കയും തലപൊക്കി. പൊലീസുകാരന്റെ മകള്‍ക്ക് മാറ്റിവയ്ക്കുന്നത് കൊലക്കേസ് പ്രതിയുടെ വൃക്കയോ. ആ വൃക്കദാനം വഴിതുറന്നത് ആത്മബന്ധത്തിന്റെ പുതിയൊരു അദ്ധ്യായത്തിനാണ്.
മിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഫോണില്‍ സംസാരിക്കും. ഒരിക്കല്‍ കൊല്ലത്ത് വച്ച് കണ്ടു. ആ വലിയ മനുഷ്യന്‍ എന്റെ അച്ഛന്റെ സ്ഥാനത്താണ്. കൊല്ലം വടക്കേവിള ശ്രീനഗര്‍ 80, പ്രിന്‍സിഭവനില്‍ പൊലീസില്‍ നിന്ന് സ്വയം വിരമിച്ച തങ്കച്ചന്റെയും പരേതയായ പ്രസന്നയുടെയും രണ്ട് മക്കളില്‍ മൂത്തതാണ് പ്രിന്‍സി.
ഒരുനിമിഷത്തെ പ്രകോപനത്തില്‍ ഉറ്റബന്ധുവിന്റെ ജീവനെടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തം.അതായിരുന്നു പട്ടാമ്പി പള്ളിപ്രം പുള്ളിത്തടത്തില്‍ ഹൗസില്‍ പി. സുകുമാരനെ (49) സംബന്ധിച്ചിടത്തോളം ആ വൃക്കദാനം.വൃക്ക മാറ്റിവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തീരെ അസ്തമിച്ച അവസ്ഥയിലായിരുന്നു പ്രിന്‍സിയും കുടുംബവും.
ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ കടബാദ്ധ്യതകളേറി. ആ ചിന്തയില്‍ നീറിക്കഴിയുമ്പോഴാണ് ദൈവദൂതനായി സുകുമാരന്‍ കടന്നുവന്നത്.
മനസറിയാതെ നടന്ന അരുംകൊലയായിരുന്നു അത്. 2007 മേയ് 27ന് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ അച്ഛന്റെ ജ്യേഷ്ഠന്‍ വാസുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് സുകുമാരനെതിരായ കുറ്റം. പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങി. 2010 ഒക്ടോബര്‍ 28ന് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അപ്പീലില്‍ പത്ത് വര്‍ഷമായും പിന്നീട് ഏഴ് വര്‍ഷമായും ശിക്ഷ കുറഞ്ഞു. ജയിലില്‍ വച്ചേ വൃക്കദാനത്തിന് മനസൊരുക്കി. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അവസരമൊരുങ്ങിയത്. 2018 ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുകുമാരന്റെ വലത് വൃക്ക പ്രിന്‍സിക്ക് മാറ്റിവച്ചു
ഓര്‍ക്കാപ്പുറത്ത് ചെയ്ത അരുംകൊലയ്ക്ക് പ്രായശ്ചിത്തം ചെയ്തതോടെ സുകുമാരന്റെ മുഖത്തെ പാപക്കറ മാഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. സിനിമ സെറ്റുകളില്‍ ജോലിക്ക് പോകുന്നതിനു പുറമേ വെല്‍ഡിംഗിനും വാര്‍ക്കപ്പണിക്കും പോകും. ജീവിതസഖിയായ സുമിതയ്ക്കും മകന്‍ അമല്‍സാനിനുമൊപ്പം സ്വസ്ഥ ജീവിതം. പ്രിന്‍സിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്താല്‍ വീട് ലഭിച്ചു. കൈവിട്ടുപോയ ജീവിതം തിരികെപ്പിടിച്ച സന്തോഷത്തിലാണ് ഇരുവരും.
വൈദ്യ ശാസ്ത്രത്തില്‍ ഇതുവരെ പൂര്‍ണ്ണ രോഗ വിമുക്തി അവകാ ശപ്പെടുവാന്‍ കഴിയാത്ത ഒരു അസുഖമാണ് സ്ഥായിയായ വൃക്കസതംഭനം. ഇത് വളരെ വേഗത്തില്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പത്തിലൊരാള്‍ക്ക് വൃക്കരോഗമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാല്‍ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടും. മാത്രമല്ല സ്‌കാനില്‍ വൃക്ക ചുരുങ്ങിയതായി കാണപ്പെടുകയും ചെയ്യും. വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം കുറഞ്ഞു എന്നു മാത്രമെ അര്‍ത്ഥമുള്ളു. അത് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായി എന്നര്‍ത്ഥമില്ല. സ്ഥായിയായ വൃക്കസ്തം ഭനത്തിന്റെ അഞ്ചാം ഘട്ടത്തില്‍ വൃക്ക പൂര്‍ണ്ണമായും നിലയ്ക്കുന്നു. മരുന്നും ഭക്ഷണനിയന്ത്രണവും കൊണ്ട് മാത്രം കാര്യമില്ല. മറിച്ച് ഡയാലിസിസോ വൃക്കമാറ്റിവയ്ക്കലോ നടത്തേണ്ടിവരും.
https://www.facebook.com/Malayalivartha



























