Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ഫാമില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നൊടുക്കി; ഒന്നേകാല്‍ ലക്ഷം മീനുകള്‍ ചത്തുപൊങ്ങി!

12 MARCH 2020 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കോഴിക്കോട് അഴിഞ്ഞിലം പടുവില്‍താഴെയുള്ള പുഴയോരം ഫിഷ് ഫാമില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ നടത്തിപ്പുകാരും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. വിഷുവിനോടനുബന്ധിച്ചുള്ള വിളവെടുപ്പുത്സവത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം പന്ത്രണ്ടരയോടെയാണ് അവര്‍ മടങ്ങിയത്. പിറ്റേന്നു രാവിലെ രണ്ടേക്കറില്‍ നീന്തിക്കളിക്കുന്ന മീനുകള്‍ക്കു തീറ്റയിട്ടുകൊടുക്കാനെത്തിയ പുഴയോരം സംഘം പ്രസിഡന്റ് പി.ഷാജിയെ കാത്തിരുന്നത് ഉള്ളു പിളര്‍ത്തുന്ന കാഴ്ച. എല്ലാം ചത്തുമലച്ചുകിടക്കുന്നു. വളര്‍ച്ചയെത്തിയ ഒന്നേകാല്‍ ലക്ഷം മീനുകളാണ് ഒരു രാത്രിയുടെ പാതി സമയംകൊണ്ട് ചത്തുപൊങ്ങിയത്.

അസുഖം ബാധിച്ചതല്ലെന്ന് ഉറപ്പിച്ചു പറയുന്നു 'പുഴയോര'ത്തിന്റെ ഉടമകള്‍. അങ്ങനെയെങ്കില്‍ 2 ദിവസം മുന്‍പെങ്കിലും ലക്ഷണങ്ങള്‍ കാണിക്കേണ്ടതാണ്. ദിവസവും പല സമയങ്ങളിലായി മാറിമാറി സ്ഥലത്തെത്താറുള്ള ഇവരിലാരും അത്തരം ലക്ഷണം കണ്ടിട്ടില്ല. ചൊവ്വാഴ്ച രാവിലെ മീനുകള്‍ മുഴുവന്‍ ചത്തുപൊങ്ങുകയായിരുന്നു. അന്നു വൈകുന്നേരം മുതല്‍ പുലര്‍ച്ചെ 2.30 വരെ 7-ടണ്‍ മീനാണ് ഇവര്‍ കുളത്തില്‍നിന്നു കോരി മാറ്റിയത്.

കുളത്തില്‍ വിഷം കലര്‍ത്തിയതാണെന്നു തന്നെയാണു നിഗമനം. വരമ്പത്ത് വെളുത്ത പൊടിയും കുപ്പിയില്‍ ദ്രാവകവും കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മീനിന്റെയും വെള്ളത്തിന്റെയും സാംപിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം ഇന്നു ലഭിക്കുമെന്നാണ് കരുതുന്നത്.

ഇവയെ സംസ്‌കരിക്കുന്നതിനു വന്‍ ചെലവ് വരുമെന്ന ആശങ്കയിലായിരുന്നു യുവാക്കള്‍. എന്നാല്‍, തൊട്ടടുത്ത പുരയിടത്തിന്റെ ഉടമ കുഴിച്ചിടാന്‍ അനുവാദം നല്‍കിയതോടെ ജെസിബി വിളിച്ചു കുഴിയെടുത്തു. പകുതി മീനുകള്‍ മാത്രമാണു ചൊവ്വാഴ്ച നീക്കാന്‍ പറ്റിയത്. ഇന്നലെ രാവിലെ എത്തുമ്പോള്‍ കോരി മാറ്റിയ സ്ഥലത്തു വീണ്ടും മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. കലര്‍ന്നത് എന്തുതരം വിഷമെന്നറിയാത്തതിനാല്‍ വെള്ളത്തിലിറങ്ങാന്‍ കഴിയാതെ, തോണിയിലിരുന്ന് കോരിയെടുക്കുകയായിരുന്നു. മീനുകളെ പൂര്‍ണമായി നീക്കിയ ശേഷം വെള്ളം ഒഴിവാക്കി കുളം വൃത്തിയാക്കണം.

വിഷുദിനത്തില്‍ ഇവിടുത്തെ കൊയ്ത്തുത്സവമാണു നാടിന്റെ പ്രധാന ആഘോഷം. നാട്ടുകാരെല്ലാം ചേര്‍ന്നു കുളത്തിലിറങ്ങിയാണു മീന്‍പിടിത്തം. വില്‍പനയ്ക്ക് കുളത്തിനു സമീപം കൗണ്ടറുകള്‍ തുറക്കും. പിടിക്കുന്ന മീനുകള്‍ കൗണ്ടറുകളിലെത്തിച്ച് അപ്പപ്പോള്‍ വില്‍പന നടത്തും. വിഷുത്തലേന്നു തുടങ്ങി 3 ദിവസമായിരുന്നു കഴിഞ്ഞ വര്‍ഷം ആഘോഷം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേരെത്തിയതോടെ ആദ്യ 2 ദിവസം കൊണ്ടുതന്നെ മീനുകള്‍ വിറ്റുതീര്‍ന്നു. അതുകൊണ്ടുതന്നെ, ഇക്കൊല്ലം കൂടുതല്‍ മീനുകളെ ഇട്ടിരുന്നു.

6 വര്‍ഷം മുന്‍പാണു യുവ സംഘം മീന്‍കൃഷി തുടങ്ങിയത്. ലാഭവിഹിതം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കി. കഴിഞ്ഞ വര്‍ഷം നാട്ടില്‍ തന്നെയുള്ള വൃക്കരോഗിയെ സഹായിച്ചു. ഇക്കൊല്ലം ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ആവശ്യമുള്ള, അയല്‍വാസിയായ കൊച്ചുകുട്ടിയുടെ ചികിത്സയായിരുന്നു ലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കി കൊയ്ത്തുത്സവത്തിന്റെ നോട്ടിസും കൂപ്പണുകളുമെല്ലാം അച്ചടിച്ചിരുന്നു.

2 വര്‍ഷം മുന്‍പു നീര്‍നായ കയറി കുറേയേറെ മീനുകളെ നഷ്ടപ്പെട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം ഫാമിനു ചുറ്റും കണ്ടാടി വേലി കെട്ടി. ഈ വേലി കഴിഞ്ഞ പ്രളയത്തില്‍ ഏതാണ്ടു പൂര്‍ണമായി നശിച്ചു. ഒപ്പം, ഫാമിന് അനുബന്ധമായുള്ള കേജില്‍ വളര്‍ത്തിയിരുന്ന മീന്‍കുഞ്ഞുങ്ങളും ഒലിച്ചുപോയി. പുതിയ വേലി കെട്ടി, ചെളിയടിഞ്ഞ കുളം വറ്റിച്ചു വൃത്തിയാക്കി പുതിയ വെള്ളം നിറച്ച് ഒക്ടോബറിലാണു പുതിയ മീന്‍കുഞ്ഞുങ്ങളെ ഇട്ടത്.

വിഷുവിന് വിളവെടുക്കാന്‍ പാകത്തില്‍ വളര്‍ച്ചയെത്തേണ്ടതിനാല്‍ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ പോയി വലിയ കുഞ്ഞുങ്ങളെ വാങ്ങുകയായിരുന്നു. ചുവന്ന ആവോലി, വാള, തിലോപ്പിയ, കരിമീന്‍, നാടന്‍ പരല്‍മീന്‍ തുടങ്ങിയവയാണു കുളത്തിലുണ്ടായിരുന്നത്.16,000 തിലോപ്പിയ ഉള്ളതില്‍ 6,000 എണ്ണം ഫിഷറീസ് വകുപ്പിന്റെ ശുദ്ധജല മത്സ്യക്കൃഷി പദ്ധതിയില്‍പെടുത്തി അനുവദിച്ചതാണ്. 2000 വീതം കട്ല, രോഹു മീനുകളും ഫിഷറീസ് വകുപ്പ് അനുവദിച്ചു.ദിവസം 2 നേരം ഓരോ ചാക്ക് തീറ്റയാണു നല്‍കി വന്നിരുന്നത്. 40 കിലോ വരുന്ന ഒരു ചാക്ക് തീറ്റയ്ക്ക് 2200 രൂപയാണു വില. ഫിഷറീസ് വകുപ്പ് അനുവദിച്ച കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയ്ക്കു സബ്‌സിഡി ലഭിക്കും. ബാക്കി തുക സ്വന്തമായി കണ്ടെത്തുകയായിരുന്നു ഇവര്‍. ചുരുങ്ങിയത് 20 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

പ്രദേശവാസികള്‍ തന്നെയാണ് പുഴയോരം ഫാമിന്റെ നടത്തിപ്പുകാര്‍. കൂട്ടത്തിലൊരാളുടെ തന്നെ സ്ഥലത്താണു കൃഷി. ഓട്ടോറിക്ഷ ഓടിക്കല്‍ മുതല്‍ ഫാക്ടറിത്തൊഴില്‍ വരെയുള്ള ജോലികള്‍ ചെയ്യുന്നവരാണ് എല്ലാവരും. 2 പേര്‍ വിദേശത്താണ്. ബാക്കിയുള്ളവര്‍ പകുതിപ്പേര്‍ വീതം ഒരാഴ്ചത്തെ ഷിഫ്റ്റ് ആയാണു പ്രതിദിന ജോലികള്‍ ചെയ്യുന്നത്. 3 പേര്‍ രാവിലെയും 3 പേര്‍ രാത്രിയും എന്നാണു ധാരണയെങ്കിലും വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞാല്‍ കഴിയുന്നതും എല്ലാവരും ഒന്നിച്ചുകൂടും. ചിലപ്പോള്‍ പുലരുവോളം സംസാരിച്ചിരിക്കും. മറ്റു സുഹൃത്തുക്കളുമെത്തും. പ്രദേശവാസികളുടെയെല്ലാം പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

ഫാമില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നൊടുക്കിയ കേസില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം. സംഭവ ദിവസം രാത്രി മേഖലയില്‍ എത്തിയവരെ കണ്ടെത്താനാണ് ശ്രമം. ഇതോടൊപ്പം മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വാഴക്കാട് ഇന്‍സ്‌പെക്ടര്‍ എം.സി.കുഞ്ഞിമോയിന്‍ കുട്ടി, എസ്‌ഐ എ.പി.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം, ഫിഷറീസ് അധികൃതര്‍ ശേഖരിച്ച ഫാമിലെ വെള്ളം കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ചത്ത മീനുകള്‍ കൊച്ചി സിഐഎഫ്ടി ലാബിലേക്ക് അയയ്ക്കും. ഏതുതരം വിഷാംശമാണ് വെള്ളത്തില്‍ കലര്‍ന്നത് എന്നു കണ്ടെത്താനാണു ശ്രമം. പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ കാരണം വ്യക്തമാകൂവെന്നു പൊന്നാനി ഫിഷറീസ് അസി.ഡയറക്ടര്‍ ഡോ. എസ്.സീമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (15 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (25 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (26 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (38 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends