കൊവിഡ് 19! ഭീതി ജനകമായ വ്യാജ വാർത്തകൾ പരത്തുന്നവർ മാത്രമല്ല; അത് ഷെയർ ചെയ്യുന്നവർക്കും പണിയാകും; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും

കൊവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭീതി ജനകമായ വ്യാജ വാർത്തകളും മറുവശത്ത് പരക്കുകയാണ്. ഇനി വ്യാജ വാർത്ത പരത്തുന്നവർ മാത്രമല്ല അത് ഷെയർ ചെയ്യുന്നവർക്കും പണിയാകും. സംസ്ഥാനത്ത് രോഗത്തെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി . 11 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് ജില്ലയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘം സോഷ്യല്‍ മീഡിയിലൂടെ നിരീക്ഷിക്കും.
വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടുകയും ചെയ്യും. പൊതുജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങൾ വ്യാജ പ്രചാരണങ്ങൾ ഷെയർ ചെയ്താൽ ഇതിന്‍റെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കും. കൊറോണ വ്യാപനം സംബന്ധിച്ച് സർക്കാർ വാർത്തകൾ അല്ലാത്തവ പ്രചരിപ്പിക്കുന്ന വർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസ് ഇപ്പോൾ . ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തുകയും ചെയ്തു . ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചതാണ് ഇക്കാര്യം.
https://www.facebook.com/Malayalivartha



























