''ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് അവധി; അല്ലാതെ കറങ്ങി നടക്കാനല്ല'' ജില്ലാ കളക്ടര്‍ പി.ബി. നൂഹ്

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് അവധി നൽകിയിരിക്കുകയാണ്. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അല്ലാതെ അവധി നല്‍കിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് അവധി നല്‍കിയിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിരിക്കുന്നത് . സംസ്ഥാനത്ത് 14 പേര്‍ക്ക് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























