മെഡിക്കല്‍ സ്റ്റോറുകളില്‍ 4 രൂപയുടെ മാസ്‌കിനു 30 രൂപ നല്‍കേണ്ടി വന്നപ്പോള്‍ മാസ്‌കുകള്‍ ജോയ് സ്വയം നിര്‍മ്മിച്ചു!

ടെയ്ലര്‍ കൂടിയായ ജോയ് കഴിഞ്ഞയാഴ്ച മാസ്‌ക് വാങ്ങുന്നതിനായി മെഡിക്കല്‍ സ്റ്റോറിലെത്തി. അവിടെ 4 രൂപയുടെ മാസ്‌കിനു നല്‍കേണ്ടി വന്നത് 30 രൂപ. വീട്ടിലെത്തിയ അദ്ദേഹം മാസ്‌കുകള്‍ സ്വയം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തന്റെ കടയില്‍ തുണി ഉപയോഗിച്ചുള്ള മാസ്‌കുകള്‍ അടുത്ത ദിവസം തന്നെ
നിര്‍മിക്കാന്‍ തുടങ്ങി. ആവശ്യക്കാര്‍ക്ക് മാസ്‌കുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. പരിചയക്കാരോടു വിവരം പറഞ്ഞതോടെ ആവശ്യക്കാരായ ഒട്ടേറെപ്പേര്‍ ജോയിയുടെ അമ്മച്ചിവീട്ടിലെ തയ്യല്‍ക്കടയിലേക്ക് എത്തിത്തുടങ്ങി.
ഇതിനോടകം ഒട്ടേറെ മാസ്‌കുകള്‍ ജോയ് തന്റെ കടയിലെത്തിയവര്‍ക്കു സൗജന്യമായി നല്‍കി. ഇപ്പോഴും ആ കടയില്‍ മാസ്‌ക് നിര്‍മാണം നടക്കുകയാണ്.
കോട്ടണ്‍ തുണികള്‍ വാങ്ങിയാണ് 3 ലെയറുകളായുള്ള തുണി മാസ്‌ക് അദ്ദേഹം നിര്‍മിക്കുന്നത്. 3 ജീവനക്കാര്‍ 2 ദിവസമായി മാസ്‌ക് നിര്‍മാണം മാത്രമാണു ചെയ്യുന്നത്. ഒരു മീറ്റര്‍ തുണി ഉപയോഗിച്ച് 20 മുതല്‍ 25 വരെ മാസ്‌ക് നിര്‍മിക്കാമെന്നു പറയുന്നു ജോയ്. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ മാസ്‌ക് ലഭിക്കാതായതോടെ ഒട്ടേറെപ്പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























