റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂരില്‍ വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്റെ ഭാര്യയും, ബ്യൂട്ടി പാര്‍ലറിലെ ശുചീകരണ ജീവനക്കാരിയുമായിരുന്ന പ്രേമയാണ് മരിച്ചത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം നടന്നത്. സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിക്കുകയും, തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു.
"
https://www.facebook.com/Malayalivartha



























