Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

കോഴി ഇറച്ചി, ഷവർമ,കുഴിമന്തി ഉടൻ വിൽപന നിർത്തണം; കോഴിക്കോട് നഗരസഭ മേഖലയിൽ ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവങ്ങളുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യ വിഭാഗത്തിന്റെ നിർദേശം

12 MARCH 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ് 19. രോഗം പടരാനിരിക്കാനായി കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതുകൊണ്ടുതന്നെ ഒറ്റകെട്ടായി രോഗത്തെ പമ്പകകടത്താം എന്ന പ്രതീക്ഷയിൽ തന്നെയാണ് സംസ്ഥാനം. കോവിഡ് 19കക്കൊപ്പം തന്നെ പക്ഷിപ്പനിയും സംസ്ഥാനത്തെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരസഭ മേഖലയിൽ ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായ കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യ വിഭാഗം നിർദേശം നൽകിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ പരിശോധിച്ചാണു ജാഗ്രതാ നിർദേശം നൽകിയത്. ഇതോടൊപ്പം വഴിയോരങ്ങളിൽ നടത്തുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങൾ, പാനി പൂരി, കുൽഫി എന്നിവയുടെ വിൽപനയും താൽക്കാലികമായി തടഞ്ഞു. നഗരസഭ നടപടിയോടു പൂർണമായി സഹകരിക്കുമെന്നു വ്യാപാരികൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർദേശം അനുസരിച്ചു നഗരസഭയുമായി സഹകരിക്കണമെന്നു നഗരസഭ സെക്രട്ടറി പി.ആർ.ജയകുമാർ ആവശ്യപ്പെട്ടു. കോവിഡ്, പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി നഗരസഭാധ്യക്ഷ കെ.കമറുലൈല വിളിച്ചു ചേർത്ത അടിയന്തര യോഗ തീരുമാന പ്രകാരമാണു നടപടി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.സജി, ജെഎച്ച്ഐമാരായ സി.സജീഷ്, എം.ടി.വിനോയ്, പി.എം.സ്മിത എന്നിവർ പങ്കെടുത്തു.

നഗരത്തിലെ ഹോട്ടലുകൾ കോഴി വിഭവങ്ങൾ വിളമ്പുന്നതു തൽക്കാലം നിർത്തി എന്നുതന്നെ പറയാം. പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി തന്നെയാണ് പ്രധാന കാരണം. നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോൾ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നുതന്നെയാണ് ഹോട്ടലുകാരുടെ തീരുമാനം. കോഴിയിറച്ചി വിഭവങ്ങൾ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയിൽ താഴെയായി. ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകൾ പൂട്ടിയിട്ടുമുണ്ട്. ഇറച്ചിവിൽപന തടഞ്ഞതിനാൽ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികൾ ചത്തുവീഴാൻ തുടങ്ങിയതോടെ രോഗബാധയ്ക്കു സാധ്യതയുള്ള മേഖലകളിൽ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചുകളയുകയാണ്.

അതേസമയം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആൾകൂട്ടം ഒഴിവാക്കണമെന്ന സർക്കാരിന്റെ കർശന നിർദേശം ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്ന വിലയിരുത്തലിനും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് 19നും പക്ഷിപ്പനിക്കും പിന്നാലെ 30 ശതമാനത്തിലധികമാണ് ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിൽ കുറവുണ്ടായത്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയേറെ ഇടിവ്‌ സംഭവിച്ചിരിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള കമ്പനികൾ നല്ല ഓഫറുകൾ നൽകുന്നുണ്ടെങ്കിലും ഓർഡർ നൽകാൻ ഉപഭോക്താക്കൾ തയാറാകുന്നില്ലെന്ന് ഭക്ഷണ വിതരണക്കാർ പറയുന്നു. ഭക്ഷണം വിതരണം ചെയ്യാൻ എത്തുന്നവരിൽ നിന്ന് വൈറസ് പകരാൻ സാധ്യതയുണ്ടെന്ന ഭീതിയാണ് ഇതിൽ പിന്നിലെന്നും വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു.

കർശന നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരുമെന്നത് ഓൺലൈൻ ഭക്ഷണ വിതരണ വിപണിയെയും തൊഴിലാളികളെയും ചെറുതായൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമോ എന്നും ഓൺലൈൻ ഭക്ഷണ വിതരണക്കാർ ആശങ്കപ്പെടുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (15 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (25 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (26 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (38 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends