നീണ്ട ആശങ്കകള്‍ക്ക് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയില്‍ സംസ്ഥാനത്തിന് നേരിയ ആശ്വാസം...

നീണ്ട ആശങ്കകള്‍ക്ക് പിന്നാലെ കൊവിഡ് 19 വൈറസ് ബാധയില്‍ സംസ്ഥാനത്തിന് നേരിയ ആശ്വാസം. പുതിയ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ് . ഇനി 213 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
https://www.facebook.com/Malayalivartha



























