കൊയ്ത്തുയന്ത്രം കൊണ്ടുവന്നത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍, ഡ്രൈവര്‍ പിടിയിലായതോടെ പാടത്ത് എത്തിച്ചത് എംവിഐ!

ചാലക്കുടി മോട്ടര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ വാഹന പരിശോധന കൊടകര, കോടാലി മേഖലകളില്‍ നടക്കുന്നതിനിടെ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ലോറിയില്‍ കൊയ്ത്തുയന്ത്രവുമായി എത്തി. ഡ്രൈവര്‍ക്കു ലൈസന്‍സ് ഇല്ലാതിരുന്നതിനാല്‍, ലോറി മോട്ടര്‍ വാഹന വകുപ്പിന്റെ പിടിയിലായി.
എംവിഐ വി.എ. അബ്ദുല്‍ ജലീല്‍, എഎംവിഐ കെ.ആര്‍. രഞ്ജന്‍, സി.സി. വിനേഷ്, അരുണ്‍ പോള്‍, ഡ്രൈവര്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തമിഴ്‌നാട് സ്വദേശി വെങ്കിടേഷിന്റെതാണ് വാഹനം. ഉദയകുമാര്‍ എന്ന ആളായിരുന്നു വാഹനം ഓടിച്ചിരുന്നത്.
വെള്ളിക്കുളങ്ങര ഇരിങ്ങണപ്പിള്ളി കോര്‍മല പാടശേഖര സമിതിക്കു വേണ്ടി കൊണ്ടുവന്നതായിരുന്നു കൊയ്ത്തു യന്ത്രം. കൊയ്ത്തു മുടങ്ങുമെന്ന സ്ഥിതിയായതോടെ പാടശേഖര സമിതി ഭാരവാഹികള്‍ അധികൃതരെ ബന്ധപ്പെട്ടതോടെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ. അബ്ദുല്‍ ജലീല്‍ കൊയ്ത്തുയന്ത്രം കയറ്റിയ ലോറി പാടശേഖരത്തില്‍ എത്തിച്ചുകൊടുത്തു.
10000 രൂപ പിഴ അടച്ച ശേഷമേ വാഹനവും രേഖകളും വിട്ടു നല്‍കൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























