വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥിരമായി ഫോണില്‍ വിളിച്ച് അസഭ്യം പറച്ചില്‍; 3 വര്‍ഷം തടവ്

കേരളത്തിലെ വിവിധ വനിതാ പൊലീസ് സ്റ്റേഷനുകളിലേക്കും പിങ്ക് പൊലീസ്, വനിതാ ഹെല്‍പ് ലൈന്‍, വനിതാ സെല്‍ നമ്പറുകളിലേക്കും വിളിച്ച് അസഭ്യം പറയുന്നത് പതിവാക്കിയിരുന്ന പ്രതിക്കു 3 വര്‍ഷം തടവ്.
മേനംകുളം തുമ്പ സ്വദേശി ജോസിനെ (29) യാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നമ്പറുകളിലും ഇയാള്‍ അസഭ്യവര്‍ഷം നടത്തിയിട്ടുണ്ട്.
സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇയാളുടെ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 15 കേസുകളുണ്ട്.
എറണാകുളത്തും തൃശൂരിലും രണ്ടു കേസുകള്‍ വീതമുണ്ട്. എസ്‌ഐ പി.വി. സിന്ധു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha



























