മരിക്കാൻ തയ്യാറായിക്കോളൂ....;വഴിയോരത്തെ ഓറഞ്ചിൽ ഗുളികരൂപത്തിൽ മാരക വിഷവസ്തു; പത്തനംതിട്ട ഓമല്ലൂരിലെ ഈ കാഴ്ചകൾ നമ്മളെ തളർത്തും; കേരളത്തെ നടുക്കുന്ന അന്വേഷണ റിപ്പോർട്ട് മലയാളിവാർത്ത പുറത്തുവിടുന്നു..

കേരളത്തെ നടുക്കുന്ന അന്വേഷണ റിപ്പോർട്ട് മലയാളിവാർത്ത പുറത്തുവിടുന്നു.. വഴിയോരങ്ങളിൽ ദിവസങ്ങളോളം കേടുകൂടാതെ ഓറഞ്ച് എങ്ങനെ സൂക്ഷിക്കുന്നു എന്നതായിരുന്നു ഞങ്ങൾ തേടിയത് . ഇപ്പോഴിതാ പത്തനംതിട്ട ഓമല്ലൂരിലെ ഈ കാഴ്ചകൾ നമ്മളെ തളർത്തും. വഴിയോരക്കച്ചവടക്കാർ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഓറഞ്ചുകളിൽ നിന്ന് കണ്ടെത്തിയത് ഗുളികരൂപത്തിലുള്ള വൻതോതിലുള്ള മാരകരാസവസ്തു. ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തലുകൾ മലയാളിവാർത്ത പുറത്തുവിടുന്നു
തെരുവോര കച്ചവടക്കാർ വിൽപ്പനക്ക് വെച്ചിരിക്കുന്ന ഓറഞ്ചിൽ ഭൂരിഭാഗവും വിഷാംശമുള്ളവയാണ് എന്ന് മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത തികച്ചും ശരിവെക്കുന്നതും തികച്ചും ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വിടുന്നത്.
ഓമല്ലൂർ – കൈപ്പട്ടൂർ റോഡിൽ കച്ചവടം നടത്തിയവരിൽ നിന്നാണ് മായം കലർന്ന ഓറഞ്ച് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവർക്കു ഛർദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഓമല്ലൂർ പഞ്ചായത്തിൽ പരാതിക്കി നല്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓറഞ്ചിനുള്ളിൽ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തിയത്..
ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തിൽ സിറിഞ്ചിൽ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നുമാണ് അധികൃതർ പറയുന്നത്.. പഞ്ചായത്ത് അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ലക്ഷ്മി മനോജ്, വാർഡ് അംഗം അഭിലാഷ് ഹാപ്പി, ബി.സുനിത, അഞ്ജു എസ്. പണിക്കർ, ധന്യ ഗോപിനാഥ്, രവീന്ദ്രവർമ അംബാനിലയം എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. പഞ്ചായത്ത് അധികൃതർ നടത്തിയ ഈ പരിശോധനയിൽ മായം കലർന്നതായി കണ്ടെത്തിയ ഓറഞ്ച വില്പന സ്റ്റാളിൽ രണ്ടരക്കിലോ ഓറഞ്ച് നൂറുരൂപയ്ക്കാണ് വിൽക്കുന്നത്. തൊട്ടടുത്ത് തന്നെ ഒന്നരക്കിലോ ഓറഞ്ച് നൂറുരൂപയ്ക് വിൽക്കുന്നു. പിടിച്ചെടുത്ത ഓറഞ്ചു വില്പനക്കാരുടേതിനേക്കാൾ എത്രയോ ഗുണനിലവാരമുള്ളതാണ് കൂടിയ വിലയ്ക്കു വിൽക്കുന്ന ഓറഞ്ചുകൾ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ആറന്മുളയിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനുമായി മലയാളിവാർത്ത പ്രതിനിധി സംസാരിച്ചപ്പോൾ പഴകിയ രണ്ടരക്കിലോ ഓറഞ്ച് ഇവിടെനിന്നും പിടികൂടി നശിപ്പിച്ചതായും സാമ്പിളുകൾ രാസപരിശോധനയ്ക്കു തിരുവനന്തപുരം ഗവൺമെൻറ് അനലിറ്റിക്കൽ ലാബിലേക്കു അയച്ചതായും അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും തികച്ചും ഞെട്ടിക്കുന്ന ദൃശ്യങ്ങളും വിശദാംശങ്ങളുമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. ഓമല്ലൂരിൽ പിടികൂടിയ ഈ ഓറഞ്ചുകൾക്കുള്ളിൽ ഗുളികയുടെ രൂപത്തിലുള്ള വെളുത്ത വസ്തുവിനെ നമുക്ക് വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിൽ വളരെ മാരകമായ വിഷം കുത്തിവെച്ചു വില കുറച്ചു അവർ നമ്മളുടെ ആരോഗ്യത്തെ വിലയ്‌ക്കെടുക്കുന്നു.
എന്തിനും എതിനും വിലക്കുറവും,ലാഭവും നോക്കി ഓടുന്ന നമ്മൾ മലയാളികളുടെ ആ ശീലത്തെ മുതലെടുത്ത് മാരകമായി വിഷം കലർത്തി ലാഭം കൊയ്യുകയാണ് ഇത്തരക്കാർ. ഓമല്ലൂരിൽ ഇപ്പോൾ പുറത്തുവന്ന വാർത്ത അങ്ങനെ അവഗണിക്കാവുന്നതല്ല . സംസ്ഥാനം മുഴുവനും ഈ പരിശോധന വ്യാപിപ്പിച്ച് നിയന്ത്രങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വലിയ ഭക്ഷ്യവിഷബാധയ്ക്ക് നാം സാക്ഷ്യം വഹിക്കേണ്ടിവരും . പതിയെ പതിയെ നമ്മുടെ ആരോഗ്യത്തെ കൊന്നു തിന്നുന്ന ഈ വിഷക്കച്ചവടം തുടച്ചു നീക്കിയെ മതിയാകൂ.
കേരളത്തിൽ ഓറഞ്ചു കച്ചവടം പൊടിപൊടിക്കുമ്പോൾ നൂറുരൂപായ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ചാണ് ലഭ്യമാകുന്നത്. വാഹനത്തിൽ കൂട്ടിയിട്ടിരിക്കുന്ന ഓറഞ്ചുകൾക്കു ആഴ്ചകൾ കഴിഞ്ഞാലും യാതൊരു കേടുപാടുകളും സംഭവിക്കുന്നില്ല. നിരവധി മൂലകങ്ങളുടെ കലവറയാണ് ഓറഞ്ച്.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുകയും ജീവകം സി കാൻസർ അടക്കമുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും െചയ്യുന്നു. ബി–6 എന്ന ജീവകം സെറോട്ടോനിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നതുകൊണ്ട് ‘മൂഡ് വിറ്റമിൻ’ എന്നാണ് അറിയപ്പെടുന്നു. ഇതുകൊണ്ടുമാത്രം ഓറഞ്ച് മനുഷ്യനെ സന്തോഷവാനാക്കുന്നു എന്നുപോലും ഒരു വിശ്വാസമുണ്ട്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ചില മൂലകങ്ങൾ രക്തയോട്ടത്തെപ്പോലും സ്വാധീനിക്കാറുണ്ട്. ഉയർന്ന രക്തസമ്മർദം തടയും. പെക്ടിൻ, ഹെസ്പെരിഡിൻ തുടങ്ങിയ വസ്തുക്കൾ അടങ്ങിയിട്ടുള്ളത് ദഹനത്തെസഹായിക്കുന്നതിലൂടെയും ചീത്ത കോളസ്ട്രോൾ (എൽഡിഎൽ) അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും അമിതവണ്ണം ഒഴിവാക്കും. ഉയർന്ന ജലാംശംമൂലം കിഡ്നിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ചർമത്തിന്റെ സ്വാഭാവികമായ മൃദുത്വം നിലനിർത്താൻ ഓറഞ്ചിനു കഴിവുണ്ട് .
എന്നാൽ ഓമല്ലൂരിൽ നിന്ന് പിടിച്ചെടുത്തത് പോലുള്ള ,ഇപ്പോൾ നമുക്ക് ലഭ്യമാകുന്ന ഓറഞ്ചുകൾ ഈ ഗുണങ്ങളൊക്കെ നമുക്ക് നൽകുമോ എന്നതാണ് ചിന്തിക്കേണ്ടത്,ഈ ഓറഞ്ചുകൾ എത്രത്തോളം ഭക്ഷ്യയോഗ്യമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഓറഞ്ചിൽ എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസമോ ദുർ ഗന്ധമോ അനുഭവപ്പെടുകയാണെങ്കിൽ ഒരിക്കലും അവ വാങ്ങരുത്.പകരം ഭക്ഷ്യവകുപ്പിനെ വിവരമറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം.ഓറഞ്ചു കച്ചവടക്കാരെല്ലാം ചെയ്യുന്നത് തെറ്റാണെന്നോ അവർ എല്ലാവരും വിഷ ഓറഞ്ചാണ് വിൽക്കുന്നത് എന്നോ അല്ല ഞങ്ങൾ പറഞ്ഞുവെക്കുന്നത്.. എന്നാൽ ലഭ്യമാക്കുന്നതിൽ ഭൂരിഭാഗവും വിഷം കലർന്നവയാണ്..അതും മാരക വിഷം. അതുകൊണ്ടുതന്നെ നമ്മൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ മരണത്തെ നമ്മൾ തന്നെ വിലകൊടുത്തു വാങ്ങുന്ന സാഹചര്യത്തിലേക്കാവും നമ്മൾ എത്തി നിൽക്കുക.
മലയാളിവാർത്ത ഈ അന്വേഷണം തുടരും..
https://www.facebook.com/Malayalivartha



























