ആ പറച്ചില്‍ കേട്ട് ഞെട്ടി കോണ്‍ഗ്രസ്; മധ്യപ്രദേശ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

മധ്യപ്രദേശ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സിന്ധ്യയുടെ രാജി നിര്‍ഭാഗ്യകരമാണെന്നും പ്രശ്നങ്ങള്‍ പാര്‍ട്ടുക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ട്വീറ്റ്.
രാഹുല്‍ ഗാന്ധിയുടെ വലം കൈകള്‍ എന്ന് ഒരുകാലത്ത് വിശേഷപ്പിക്കപ്പെട്ട നേതാക്കന്മാരായിരുന്നു സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും അതിനാല്‍ തന്നെ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ഉറ്റസുഹൃത്ത് കൂടിയായ ജ്യോതിരാതിദ്യ സിന്ധ്യ ചുവടുമാറ്റുമ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു.
സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സമാനതകള്‍ ഏറെയാണ് ഇരുവരും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടിയിലെത്തിയതാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച നിലയില്‍ എത്തിച്ചെങ്കിലും അശോക് ഖേലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.
സമാന സാഹചര്യമാണ് ജ്യേതിരാദിത്യ സിന്ധ്യയും പാര്‍ട്ടിവിടുന്നതിലേക്ക് എത്തിച്ചത്. തന്നെ തഴഞ്ഞ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സിന്ധ്യയും നേതൃത്വവും തമ്മില്‍ ഇടയുന്നതും അത് പിന്നീട് ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിലേക്ക് എത്തിനില്‍ക്കുന്നതും.
ബുധനാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും ബിജെപിയുടെ പ്രാഥമികാംഗത്വം സിന്ധ്യ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























