തൃശ്ശൂരിന്റെ പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ന്യൂജെന്‍ ബൈക്കുകള്‍ കാണുന്നതിലെ ദുരൂഹത നീക്കണമെന്ന് നാട്ടുകാര്‍

ചേര്‍പ്പ് മേഖലയില്‍, പെരുവനം ക്ഷേത്ര മൈതാനിയില്‍ നിന്നു വൈദ്യുതി ഓഫിസിലേക്കു പോകുന്ന വഴി, സര്‍ക്കാര്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ന്യൂജെന്‍ ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പൊലീസ് അറിയാത്ത മട്ട് നടിക്കുന്നതായി നാട്ടുകാരുടെ പരാതി.
സര്‍ക്കാര്‍ ആശുപത്രിക്കു മുന്‍പില്‍ ഇത്തരത്തില്‍ ഒരു ബൈക്ക് കിടന്നിരുന്നെങ്കിലും ഏതാനും ദിവസം മുന്‍പ് പെട്ടി ഓട്ടോയില്‍ എത്തിയ സംഘം ഇത് കൊണ്ടുപോയിരുന്നു.
ബൈക്കിലെത്തി മാല കവര്‍ന്ന ഒരുപാട് സംഭവങ്ങള്‍ ഈ സ്റ്റേഷന്‍ പരിധിയിലുണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം ന്യൂ ജെന്‍ ബൈക്കുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയാണ് ബൈക്കുകളെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























