നടുക്കവും മരവിപ്പും മാറുന്നില്ല... ആ കുഞ്ഞുങ്ങളെ ഇടിച്ചുതെറിപ്പിച്ചത് കണ്‍മുന്നില്‍; ഇങ്ങു ദൂരെ തെറിച്ചുപോയ ബൈക്കില്‍ ഞാനും മകനും; ചേര്‍ത്തലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ മൂന്നു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചുതെറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേരളം കണ്ടത് ഞെട്ടലോടെ

ചേര്‍ത്തലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ മൂന്നു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചുതെറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് കേരളം കണ്ടത്. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ടാണ് അപകടത്തില്‍ ആര്‍ക്കും ജീവന്‍ ന്ഷ്ടമാകാതിരുന്നത്. ആ അപകടത്തിന്റെ ദൃക്‌സാക്ഷിയും കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സാരമായി പരുക്കുമേറ്റ പാണാവള്ളി സ്വദേശി അനീഷ് ഇപ്പോളും ആ ദുരന്തത്തിന്റെ മരവിപ്പില്‍ നിന്നം മോചിതനായിട്ടില്ല. ബൈക്കിലിരുന്ന അനീഷിനേയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. ശേഷം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നിവരെ ഇടിക്കുകയായിരുന്നു. അതിനുശേഷം, സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ടു. തുടര്‍ന്നു പോസ്റ്റില്‍ ഇടിച്ചാണു കാര്‍ നിന്നത്. ദൃശ്യങ്ങള്‍ കാണുന്ന ആരിലും നടക്കമുളവാക്കുന്ന ദുരന്തത്തെ കുറിച്ച്് ചേര്‍ത്തല ആശുപത്രിയില്‍ ചികിത്സയിലുള്ള അനീഷ് ഓര്‍മിച്ചെടുക്കുന്നത് ഇങ്ങനെ...
'മൂന്നു പെണ്‍കുട്ടികള്‍ നടന്നു വരുന്നതു ഞാന്‍ കണ്ടിരുന്നു. എന്റെ ബൈക്കില്‍ ഇടിച്ച കാര്‍ വേഗത്തില്‍ എതിര്‍വശത്തേക്കു പോകുന്നതു കണ്ടു. പിന്നെ കണ്ടത് അവര്‍ ക്രാഷ് ബാരിയറിനും മതിലിനും മുകളിലൂടെ തെറിച്ചു പോകുന്നതാണ്. അപകടമുണ്ടായപ്പോള്‍ എല്ലാവരും ഓടി എന്റെയടുത്തേക്കാണ് ആദ്യം വന്നത്. പെണ്‍കുട്ടികള്‍ ഇടിയേറ്റു തെറിച്ചു പോയത് ആദ്യമാരും അറിഞ്ഞില്ല. എനിക്കൊന്നും പറയാനും കഴിഞ്ഞില്ല', കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്നതു കണ്ടതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്നും അനീഷ് പറയുന്നു. കല്‍പ്പണിക്കാരനായ അനീഷ് ദേഹം വേദന കാരണമാണ് അപകടമുണ്ടായ ചൊവ്വാഴ്ച ജോലിക്കു പോകാതിരുന്നത്. എല്‍കെജി വിദ്യാര്‍ഥിയായ വേദവിനെ ഉച്ചയ്ക്കു സ്‌കൂളില്‍നിന്നു കൂട്ടി, ഭാര്യ ബിനി ജോലി ചെയ്യുന്ന പൂച്ചാക്കലിലെ വസ്ത്രശാലയിലേക്കു പോകാന്‍ ഇറങ്ങിയതായിരുന്നു. അതിനിടെ, ഭാര്യയുടെ കോള്‍ എത്തിയതിനെ തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിര്‍ത്തി ഭാര്യയോടു മൊബൈല്‍ ഫോണില്‍ സംസാരിക്കവെയായിരുന്നു അപകടം.
അരികിലേക്കു ചേര്‍ന്നു വേഗത്തിലെത്തിയ കാര്‍ വെട്ടിച്ചപ്പോള്‍ പിന്‍ഭാഗമാണു ബൈക്കില്‍ ഇടിച്ചത്. റോഡരികിലെ ക്രാഷ് ബാരിയറില്‍ ബൈക്ക് കുടുങ്ങിപ്പോയി. പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും അനീഷിനെ എത്തിച്ചിരുന്നു. തലയില്‍ മുറിവുള്ളതിനാല്‍ രാത്രി ഏഴു മണി വരെ മകന്‍ വേദവ് അവിടെ നിരീക്ഷണത്തിലായിരുന്നു. കോറോണ ബാധയുടെ മുന്‍കരുതലെന്ന നിലയില്‍ അവിടെനിന്നു പറഞ്ഞയച്ചു. പിന്നീട് ചേര്‍ത്തല ആശുപത്രിയിലാണു ചികിത്സ തേടിയത്. രോഗിയായ അമ്മയുടെ സംരക്ഷണം അനീഷിനാണ്. ലൈഫ് പദ്ധതിയില്‍ കിട്ടിയ വീടിന്റെ പണി നടക്കുന്നു. പ്ലാസ്റ്റര്‍ മാറ്റുന്നതുവരെ ഇനി ജോലി ചെയ്യാനാവില്ലെന്ന വിഷമത്തിലാണ് അനീഷ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിനികളില്‍ പി.എസ്. അര്‍ച്ചനയെ എറണാകുളത്തെ ലൂര്‍ദ് ആശുപത്രിയിലും അനഘയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. അര്‍ച്ചനയെ വാര്‍ഡിലേക്കു മാറ്റി. അനഘ പോസ്റ്റ് ഓപറേറ്റിവ് ഐസിയുവിലാണ്. പരുക്കേറ്റ ചന്ദന കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലാണ്. ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഗിയെ കഴിഞ്ഞ ദിവസം വൈകിട്ട് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു.
അതേസമയം, കാര്‍ ഓടിച്ച അസം ബിന്‍സുക്കിയ സ്വദേശി ആനന്ദ മുഡോയയ്ക്കും കാറില്‍ ഒപ്പമുണ്ടായിരുന്ന ചേര്‍ത്തല സ്വദേശി മനോജിനും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. താനാണു കാര്‍ ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും അസം സ്വദേശി ആനന്ദ പൊലീസിനോടു സമ്മതിച്ചു. ഇയാള്‍ക്കു ഡ്രൈവിങ് ലൈസന്‍സില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























