വിദേശത്തു നിന്ന് എത്തിയ പുനലൂര്‍ സ്വദേശി അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി... നിരീക്ഷണം മറികടന്നു പുറത്തിറങ്ങിയതറിയാതെ ചികിത്സ! തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി

കൊവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നയാള്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. നിരീക്ഷണ വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി. വിദേശത്തുനിന്ന് എത്തിയ പുനലൂര്‍ സ്വദേശിയാണ് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശം മറികടന്നാണ് ഇയാള്‍ വാഹനത്തില്‍ പുറത്തിറങ്ങിയത്. ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡ് നിരീക്ഷണത്തില്‍ ആണെന്ന വിവരം ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അറിയിച്ചില്ല.
അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇയാളോട് ഇടപഴകിയത്. ഇത് ആശുപത്രിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പരിക്കേറ്റയാളെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിലെയും ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലെയും ഡോക്ടര്‍മാര്‍ക്കാണ് തത്കാലം അവധിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























