Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

വാനനിരീക്ഷകര്‍ക്ക് കൗതുകംപകരുവാൻ മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗ്രഹങ്ങള്‍ വിസ്മയക്കാഴ്ച ഒരുക്കുന്നു; മേയ് അവസാനം വരെ ആകാശത്ത് ഇവ തെളിഞ്ഞുനില്‍ക്കും

19 MARCH 2020 05:02 PM IST
മലയാളി വാര്‍ത്ത

വാനനിരീക്ഷകര്‍ക്ക് കൗതുകംപകരുവാൻ മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗ്രഹങ്ങള്‍ വിസ്മയക്കാഴ്ച . കാണുവാൻ തയ്യാറായി ഏവരും. വരും ദിവസങ്ങള്‍ മുതല്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്നനേത്രംകൊണ്ട് കാണാനാണ് ഇപ്പോൾ അവസരമൊരുങ്ങുന്നത്. മേയ് അവസാനം വരെ ആകാശത്ത് ഇവ തെളിഞ്ഞുനില്‍ക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. അവധി നേരത്തേയെത്തിയതിനാല്‍ കുട്ടികള്‍ക്കും ഇത് സുവർണ്ണാവസരമാണ്. സന്ധ്യാസമയത്ത് ആകാശത്തിന്റെ പടിഞ്ഞാറുവശത്ത് പരമാവധി 48 ഡിഗ്രി ഉയരത്തിലാണ് ശുക്രനെ കാണാൻ സാധിക്കും . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുക്രന്റെ ഉയരം കുറഞ്ഞുവരുന്ന കാഴ്ച്ചയും കാണാം . മേയ് അവസാനത്തോടെ ദൃഷ്ടിപഥത്തില്‍നിന്നും ഇത് മറയുകയും ചെയ്യും.

പിന്നീട് കിഴക്കന്‍ ചക്രവാളത്തിലായിരിക്കും ശുക്രന്‍ കാണപ്പെടുന്നത് . മാര്‍ച്ച്‌ 28നും ഏപ്രില്‍ 26നും ഇടയില്‍ ചന്ദ്രനെയും ശുക്രനെയും ഒന്നിച്ചും കാണാൻ സാധിക്കും. ബുധന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കിഴക്ക്, തെക്ക് ഭാഗത്തായി പുലര്‍ച്ചെ നാലുമുതല്‍ സൂര്യോദയംവരെ നഗ്നനേത്രംകൊണ്ട് നിരീക്ഷിക്കാന്‍ സാധിക്കും. 19 മുതല്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ വളരെ അടുത്തടുത്തായി നില്‍ക്കുന്നത് കാണാം. ചൊവ്വ ഏറ്റവും മുകളിലും വ്യാഴം മധ്യത്തിലും ശനി ഏറ്റവും താഴെയുമാണ് കാണുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ സ്ഥാനവ്യത്യാസത്തോടെ മേയ് വരെ ഈ ഗ്രഹങ്ങള്‍ രാവിലെ ആകാശത്തിന്റെ കിഴക്കുഭാഗത്തു കാണാനും സാധിക്കും. ഏറ്റവും ചെറിയഗ്രഹമായ ബുധന്‍ ഈ ഗ്രഹത്രയങ്ങള്‍ക്ക് താഴെയായി 21നും 22നും ചന്ദ്രനോടൊപ്പം കാണാനാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ആകാശത്തെ അദ്ഭുതക്കാഴ്ചകള്‍ കാണാന്‍ പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രത്തില്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ പറഞ്ഞു. ഫോണ്‍: 9446680876

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (10 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (22 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (28 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (45 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (58 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (9 hours ago)

Malayali Vartha Recommends