രാജ്യം ലോക്ക് ഡൗണിലേക്കോ? റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍; ഊഹാപോഹങ്ങള്‍ സൃഷ്ടിക്കരുതെന്നും നിർദേശം

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണം പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ നിഷേധിക്കുകയുണ്ടായി . രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ചില മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ വരുന്നതായും എന്നാല്‍ അത് ശരിയല്ലെന്നുമാണ് പ്രസാര്‍ ഭാരതി വ്യക്തമാക്കി ത്. ജനങ്ങളുടെ മനസില്‍ അനാവശ്യമായ ഭയം ഇത്തരം ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസാര്‍ ഭാരതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് 19 സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രസ്താവനകള്‍ നടത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് പാര്‍ലമെന്‍റില്‍ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്..
https://www.facebook.com/Malayalivartha


























