ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇരുപതിനായിരം കോടിയുടെ സാമ്ബത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായം ലഭ്യമാക്കും. രണ്ട് മസത്തെ സാമൂഹ്യ പെന്‍ഷന്‍ ഒന്നിച്ച് നല്‍കും. സാമൂഹ്യ പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപാ വീതം നല്‍കും. 500 കോടിയുടെ ആരോഗ്യപാക്കേജും പ്രഖ്യാപിച്ചു. എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ റേഷന്‍ സൗജന്യമായി നല്‍കാനും തീരുമാനമായി. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 28 ആയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പുതിയതായി കാസര്‍ഗോഡാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 25 ആയി.
https://www.facebook.com/Malayalivartha


























