അങ്ങയെ പോലുള്ള ഒരാളില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ വളരെ മോശമാണ് ലാലേട്ടാ... സുജ കെയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ഹോട്ടലില്‍ റൂം എടുക്കാന്‍ ഇറ്റലിയില്‍ നിന്ന് വന്ന വിദേശിക്ക് ഹോട്ടലുകാര്‍ റൂം നിഷേധിച്ചത് മൂലം ആ വിദേശി ഒരു സെമിത്തേരിയില്‍ പോയി അന്തിയുറങ്ങിയത് എന്ന മോഹന്‍ലാലിന്റെ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ട് സുജ കെ എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ആ വിദേശി സെമിത്തേരിയില്‍ കിടന്നതിനേക്കാള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കുന്നവര്‍ സ്വന്തം നാട്ടില്‍ ഉണ്ടെന്നു ദയവു ചെയ്ത് നിങ്ങള്‍ ഒന്ന് ഓര്‍ക്കണം ലാലേട്ടാ. ഇമ്മാതിരിയുള്ള വില കുറഞ്ഞ പ്രസ്താവനകള്‍ ഒക്കെ അങ്ങയെ പോലുള്ള ഒരാളില്‍ നിന്ന് വരുന്നത് വളരെ മോശമാണ് ലാലേട്ടാ
സുജ കെയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നത്തെ മനോരമ ദിനപത്രത്തിന്റെ കാഴ്ചപ്പാട് പേജില്‍ ലാലേട്ടന് ഏറ്റവും വേദന തോന്നിച്ച ഒരു സംഭവത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വേദന വായനക്കാരുമായി പങ്കു വെക്കുന്നത് വായിച്ചു.. ഹോട്ടലില്‍ റൂം എടുക്കാന്‍ ഇറ്റലിയില്‍ നിന്ന് വന്ന വിദേശിക്ക് ഹോട്ടലുകാര്‍ റൂം നിഷേധിച്ചത് മൂലം ആ വിദേശി ഒരു സെമിത്തേരിയില്‍ പോയി അന്തിയുറങ്ങിയത് ആണ് അദ്ദേഹത്തിന്റെ മനസിനെ ഏറെ വേദനിപ്പിച്ചത്. ഇതാണോ നമ്മുടെ സംസ്‌കാരം എന്നാണ് താങ്കള്‍ ചോദിച്ചത്. എന്താ ലാലേട്ടാ താങ്കള്‍ ഈയിടെയായി ഇത്രയും താഴ്ന്നു പോകുന്നത്. ഇവിടുത്തെ ഇപ്പഴത്തെ സാഹചര്യം താങ്കള്‍ക്ക് അറിയുമല്ലോ.. വിദേശി എന്നല്ല സംശയമുള്ള ഒരാള്‍ക്കും ഒരു പരിഗണനയും കൊടുക്കാതെ വളരെ ജാഗ്രതയോടെയാണ് നമുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. ആ അവസരത്തില്‍ ഒരു വിദേശിക്ക് റൂം കൊടുക്കാത്തത് ആണോ അങ്ങയുടെ മനസിനെ ഏറെ വേദനിപ്പിച്ചത്. ഈ അവസരത്തില്‍ ആണോ നമ്മുടെ സംസ്‌ക്കാരത്തെ താങ്കളെ പോലുള്ളവര്‍ ചോദ്യം ചെയ്യണ്ടത്. അങ്ങനെ ആണേല്‍ താങ്കള്‍ക്ക് വേദനിക്കാന്‍ ഇവിടെ എത്രയോ ആളുകള്‍ എത്രയോ കഷ്ടപ്പാട് സഹിച്ചാണ് മുന്നോട്ട് പോകുന്നതെന്നു താങ്കള്‍ മനസിലാക്കാത്തത് എന്താ ലാലേട്ടാ..
ലിനോ എന്നൊരു പയ്യന്‍ സ്വന്തം അച്ഛന്റെ മരണം പോലും കാണാന്‍ പറ്റാതെ തൊട്ട് അപ്പുറത്തെ മുറിയില്‍ വേദന കടിച്ചമര്‍ത്തി കിടന്നത് ലാലേട്ടന്‍ ഓര്‍ക്കുന്നുണ്ടോ.. അന്യ രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തിലേക്ക് വരാന്‍ പറ്റാതെ ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ ലൈവില്‍ വന്ന് കരഞ്ഞത് അങ്ങ് ഓര്‍ക്കുന്നുണ്ടോ. ഇവരെയൊക്കെ ഓര്‍ത്ത് ആണ് താങ്കളെ പോലുള്ളവര്‍ വേദനിക്കണ്ടത്. അത് അല്ലാതെ കര്‍ശന നിയന്ത്രത്തില്‍ പോകുന്ന നമ്മുടെ നാട്ടില്‍ ഒരു വിദേശിക്ക് റൂം കൊടുക്കാതിരുന്നതിനു അദ്ദേഹം ഒരു രാത്രി സെമിത്തേരിയില്‍ പോയി കിടന്നതിനെ കുറിചൊ രോഗം പടരുമെന്നു പറഞ്ഞ് വിദേശിയെ മുറിയില്‍ പൂട്ടിയിട്ടതിനോ അല്ല താങ്കള്‍ വേദനിച് നമ്മുടെ സംസ്‌കാരത്തെ അളക്കേണ്ടത്. വിദേശിയെ മുറിയില്‍ പൂട്ടിയിട്ടെങ്കില്‍ അത് താങ്കള്‍ പറഞ്ഞ പോലെ പേടിച്ചിട്ട് ആയിരിക്കാം എന്നല്ല അത് പേടിച്ചിട്ട് തന്നെയാണ്. രോഗം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ താങ്കള്‍ക്കോ മറ്റു ആര്‍കെങ്കിലും പറയാന്‍ കഴിയുവോ. ഈ സാഹചര്യത്തില്‍ പോലും ഒരു സായിപ്പിനെ വിളിച്ച് അമ്ബലത്തിന്റെ ഉത്സവത്തില്‍ അടുത്തു നിര്‍ത്തി തുള്ളിച്ചവരാണ് നമ്മുടെ മലയാളികള്‍....അവസാനം ആ സായിപ്പിന് രോഗം സ്ഥിദ്ധീകരിക്കേണ്ടി വന്നില്ലേ. രോഗം ഇല്ലാന്ന് പറഞ്ഞ് വിദേശത്തു നിന്ന് വന്ന മൂന്ന് പേരാണ് മൂന്ന് ജില്ലകള്‍ അടക്കമുള്ളവര്‍ക് രോഗം പടര്‍ത്തിയത്. രോഗം വന്നാല്‍ തടയാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമുണ്ട് എന്ന് സിമ്ബിള്‍ ആയി പറഞ്ഞ അങ്ങയോടു ഒന്ന് ചോദിച്ചോട്ടെ.. എന്നിട്ടാണോ ഈ നാട് മുഴുവന്‍ ഉള്ള സിനിമ ശാലകളും മാളുകളും ഉള്‍പ്പടെ അടച്ചിട്ടു ആരാധനാലയങ്ങളിലെ ആള്‍കൂട്ടം പോലും ഒഴിവാക്കി മാസ്‌കും കയ്യുറകളും ധരിച്ചു ഇവിടുത്തെ ജനങ്ങള്‍ അതീവ ജാഗ്രതയോടെ പോകുന്നത്. ഇമ്മാതിരിയുള്ള വില കുറഞ്ഞ പ്രസ്താവനകള്‍ ഒക്കെ അങ്ങയെ പോലുള്ള ഒരാളില്‍ നിന്ന് വരുന്നത് വളരെ മോശമാണ് ലാലേട്ടാ
ആ വിദേശി സെമിത്തേരിയില്‍ കിടന്നതിനേക്കാള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കുന്നവര്‍ സ്വന്തം നാട്ടില്‍ ഉണ്ടെന്നു ദയവു ചെയ്ത് നിങ്ങള്‍ ഒന്ന് ഓര്‍ക്കണം ലാലേട്ടാ. ഒരു വിദേശിക്ക് റൂം കൊടുക്കാന്‍ ഒരു ഹോട്ടലുകാരന്‍ തയ്യാര്‍ ആയാല്‍ അങ്ങനെ വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും റൂം കൊടുത്ത് സ്വീകരിച്ചാല്‍ ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥയില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് താങ്കള്‍ക്ക് തന്നെ അറിയാമല്ലോ. വിദേശത്തു നിന്ന് വന്നവരെ പൂട്ടിയിടാതെ അവരെ അവരുടെ സൗകര്യം പൂര്‍വ്വം തുറന്നു വിടുന്നത് ഈ അവസ്ഥയില്‍ ശെരിയാണോ എന്ന് താങ്കള്‍ സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. അത് വിദേശികളോടുള്ള നമ്മുടെ വെറുപ്പോ വിധ്വേഷോ അല്ല. നമ്മുടെ നാടിന്റെ സാഹചര്യം മൂലമാണ് അങ്ങനെ ചെയ്യുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. വിദേശി മാത്രമല്ല സ്വന്തം നാട്ടിലുള്ളവരും ഇതിനപ്പുറം കഷ്ടപ്പാടില്‍ ആണ് മുന്നോട്ട് പോകുന്നത്... അത് കൂടി താങ്കള്‍ ചിന്തിക്കണം. താങ്കള്‍ വേറൊരു കാര്യം കൂടി ചോദിച്ചത് ശ്രെദ്ധയില്‍ പെട്ടു. നമ്മുടെ നാട്ടുകാര്‍ അന്യ നാട്ടില്‍ ചെന്നാല്‍ ഇത് പോലെ സ്വീകരിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ എന്ന്. ലാലേട്ടാ താങ്കള്‍ ഇത്തരം ബാലിശമായ പൊട്ടത്തരങ്ങള്‍ ഒന്നും ദയവ് ചെയ്തു പത്രങ്ങളിലൂടെ വിളിച്ച് കൂവരുതേ. കോവിഡ് പോലുള്ള ഒരു ചെയിന്‍ ആയി പൊയ്‌ക്കൊണ്ടിരുന്ന വൈറസ് ഉള്ള നാട്ടില്‍ ചെന്നാല്‍ ഏത് നാട്ടുകാരനെ ആയാലും അവിടുള്ളവര്‍ പൂമാലയിട്ട് സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ അങ്ങേക്ക്....ഇത് പോലുള്ള ഭീകരാന്തരീക്ഷം ആണേല്‍ ഏത് നാട്ടില്‍ ആയാലും അവര് നമ്മളെ സെമിത്തേരിയിലോ കടത്തിണ്ണയിലെ കിടത്തൂ. അത് നമ്മളോടുള്ള വെറുപ്പ് കൊണ്ടോ നമ്മുടെ രാജ്യത്തോടുള്ള ഇഷ്ടക്കുറവ് കൊണ്ടോ അല്ല.. ആ രാജ്യത്തെ മറ്റു ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്..അതിനുള്ള ചെറിയൊരു ഉദാഹരണം താങ്കളുടെ ശ്രെദ്ധയില്‍ പെടുത്താം.. ഫിലീപ്പിന്‍സ് എന്ന രാജ്യത്ത് കോവിഡ് സ്ഥിദ്ധീകരിച്ച ഉടനെ അവിടുന്ന് 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടു പോകണം എന്നാണ് അവരുടെ നിര്‍ദ്ദേശം. അത് അവര്‍ക്ക് മറ്റുള്ള രാജ്യക്കാരോടുള്ള എതിര്‍പ്പോ അവഗണനയോ അല്ല. എങ്ങനെയും ഈ രോഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മൂലം ഒരു തുള്ളി വെള്ളം പോലും കിട്ടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പറ്റാതെ 100 കണക്കിന് മലയാളികള്‍ കുടുങ്ങി കിടക്കുകയാണ്... താങ്കള്‍ക്ക് വിദേശിയോട് തോന്നിയ വേദന ഇവരോട് എന്താണ് താങ്കള്‍ക്ക് തോന്നാഞ്ഞത്. താങ്കള്‍ പറഞ്ഞ പോലെ ഇവരെ അവര്‍ ഹോട്ടെലില്‍ മുറി കൊടുത്തു സ്വീകരിക്കില്ല. ഇവിടുന്ന അങ്ങോട്ട് ചെന്നാലും നമ്മളെ ഇവര്‍ പട്ടു മെത്തയില്‍ പിടിച്ച് കിടത്തില്ല. കാരണം ആ രീതിയില്‍ ആണ് ആശങ്കകള്‍ ഓരോ രാജ്യത്തും ഈ രോഗം മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്ത് കൊണ്ടാണ് താങ്കള്‍ ഇതൊന്നും മനസിലാക്കാതെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്നു ഇപ്പഴും മനസിലാകുന്നില്ല ഏട്ടാ...
കോവിഡ് എന്ന ഈ മഹാ ദുരന്തത്തിന് മരുന്നിനേക്കാള്‍ ഇപ്പൊ ആവിശ്യം പ്രതിരോധമാണ്. ഏത് രീതിയില്‍ ആയാലും നമ്മള്‍ പ്രതിരോധിച്ചേ പറ്റൂ. ഈ അവസരത്തില്‍ വിദേശി ആയാലും സ്വെധേഷി ആയാലും കുറച്ചൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരും.ചിലപ്പോ സെമിത്തേരിയിലോ കടത്തിണ്ണയിലോ കിടക്കേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തവരെ മുറിയില്‍ അടച്ചു പൂട്ടി ഇടേണ്ടി വരും.. അതൊക്കെ ആണ് ഇപ്പോഴത്തെ നമ്മുടെ സാഹചര്യം. അത് കൊണ്ട് ഇത്തരത്തിലുള്ള വില കുറഞ്ഞ അഭിപ്രായങ്ങള്‍ ഒഴിവാക്കി അതിന് പകരം ജനങ്ങളെ ആശ്വസിപ്പിച്ചു നാല് വാക്ക് പറയണ്ട മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന
അങ്ങ് ഇത് പോലുള്ള തരം താണ പ്രസ്താവനകള്‍ ഇറക്കി സ്വയം ചെറുതാകരുതെന്നു അപേക്ഷിച്ചു നിര്‍ത്തുന്നു.
ച.ആ.ഡല്‍ഹിയില്‍ 100 കണക്കിന് ആളുകള്‍ കലാപത്തില്‍ കൊല്ല പെട്ടപ്പോള്‍ പൗരത്വത്തിന്റ പേരില്‍ രാജ്യം മുഴുവന്‍ സംഘര്‍ഷാവസ്ഥ നടന്നപ്പോഴോന്നും മിണ്ടാതിരുന്ന താങ്കള്‍ക്ക് ആ സമയം തോന്നാത്ത വേദന ഒരു വിദേശി സെമിത്തേരിയില്‍ കിടന്നപ്പോ തോന്നിയല്ലോ അതിന്റെ പേരില്‍ കേരളത്തിന്റെ സംസ്‌ക്കാരത്തെ ചോദ്യം ചെയ്യാന്‍ ആണെങ്കിലും താങ്കള്‍ ഒന്ന് മിണ്ടിയല്ലോ അതിന് ഒരു 'ബിഗ് സല്യൂട്ട്' ലാലേട്ടാ!!!!.
സുജ കെ
https://www.facebook.com/Malayalivartha


























