Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ആരാച്ചാര്‍ക്ക് പറയാനുള്ളത്... കാത്തിരിപ്പിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി കിട്ടുമ്പോള്‍ ഏറെ സന്തോഷമായി തൂക്കുകയര്‍ ഒരുക്കിയ ആരാച്ചാരും; നിര്‍ഭയയുടെ കൊലയാളികളെ തൂക്കിലേറ്റുന്നത് പുണ്യമായി കരുതുന്നു; ഇതിലൂടെ ലഭിക്കുന്ന പണം പെണ്‍മക്കളുടെ കല്യാണത്തിനും മകന്റെ പഠനത്തിനും ഉപയോഗിക്കും

20 MARCH 2020 10:49 AM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കി. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ തീഹാര്‍ജയിലില്‍ പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റി. ബലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്ന അപൂര്‍വതയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

അതേസമയം ഈ കൃത്യം നിര്‍വഹിച്ച ആരാച്ചാര്‍ വലിയ സന്തോഷത്തിലാണ്. ഈ വിളിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ദൈവം തന്റെ പ്രാര്‍ഥന കേട്ടുവെന്നുമാണ് പവന്‍ കുമാര്‍ ജല്ലാദ് പറയുന്നത്. നിര്‍ഭയയുടെ കൊലയാളികളെ തൂക്കിലേറ്റാന്‍ മീററ്റ് ജയിലിലേക്ക് തിഹാര്‍ ജയിലില്‍നിന്നാണ് വിളിയെത്തിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. അത്തരം കുറ്റവാളികളെ തൂക്കിലേറ്റുന്നതു പുണ്യകര്‍മമായേ പവന്‍ കരുതുന്നുള്ളൂ എന്നാണ് പവന്റെ അഭിപ്രായം.

ഒരാളെ തൂക്കുന്നതിന് 20,000 രൂപയാണു പ്രതിഫലം. ഇന്ന് തിഹാര്‍ ജയിലില്‍ നാലു പേരെ തൂക്കിലേറ്റിയപ്പോള്‍ അലവന്‍സുകളടക്കം ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണ് കിട്ടുക. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ നരാധമന്മാരുടെ മരണശിക്ഷ നടപ്പാക്കാന്‍ പവന്‍ മുന്നിട്ടിറങ്ങിയത് തന്റെ രണ്ടു പെണ്‍മക്കളുടെ കഴുത്തില്‍ താലിച്ചരട് വീഴുന്നതു സ്വപ്‌നം കണ്ടാണ്. വല്യപ്പൂപ്പന്‍ മുതലുള്ളവര്‍ ചെയ്യുന്ന ഈ തൊഴിലില്‍നിന്നു മകനെ മാറ്റിനടത്തുകയും വേണം. അവനെ പഠിപ്പിക്കാനും പണം വേണം.

ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രശസ്തമായ ആരാച്ചാര്‍ കുടുംബത്തില്‍ നിന്നാണു പവന്‍ കുമാര്‍ വരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്നു കരുതപ്പെടുന്ന റാം റഖയുടെ പിന്മുറക്കാരന്‍. ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിക്കൊണ്ട് 1989ല്‍ റാം റഖയുടെ അനന്തരവന്‍ കല്ലു കുമാറാണ് കുടുംബത്തിന്റെ പാരമ്പര്യം ചുമലേറ്റിയത്. കല്ലു മരിച്ചതോടെ മകന്‍ മമ്മു സിങ് ചുമതലയേറ്റു.

ഡല്‍ഹിയെ ഞെട്ടിച്ച സഞ്ജയ്, ഗീത ചോപ്രാ കൊലക്കേസ് പ്രതികളായ രങ്ക, ബില്ല എന്നിവരെ തൂക്കിലേറ്റിയതു മമ്മുവാണ്. 2008 വരെ 11 പേരുടെ വധശിക്ഷകളാണ് മമ്മു നടപ്പാക്കിയത്. 2004ല്‍ സ്‌കൂള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയുടെ ശിക്ഷ നടപ്പാക്കിയതായിരുന്നു അവസാന ദൗത്യം. 2008ലെ മുംെബെ ഭീകരാക്രമണക്കേസില്‍ പ്രതിയായ അജ്മല്‍ കസബിനെ തൂക്കിലേറ്റുകയെന്ന സ്വപ്‌നം നേടുന്നതിനു മുമ്പ് മമ്മുവിനെ മരണം വിളിച്ചു.

മുത്തച്ഛന്‍ കല്ലുവിനും പിതാവ് മമ്മുവിനുമൊപ്പം പവന്‍ സഹായിയായി പോയിരുന്നു. 1988ല്‍ രണ്ടു പേരെ ഒന്നിച്ചു തൂക്കിലേറ്റുന്നതിനു സഹായിയായി നിന്നായിരുന്നു അരങ്ങേറ്റം.2012 നവംബര്‍ 21ന് കസബിനെയും 2013 ഫെബ്രുവരി ഒമ്പതിന് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെയും 2015 ജൂെലെ 30ന് മുംെബെ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെയും തൂക്കിലേറ്റിയ ആരാച്ചാരുടെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല. അവ നടപ്പാക്കിയത് പവനാണെന്നാണ് അഭ്യൂഹം. രേഖകള്‍ പ്രകാരം, പവന്‍ സ്വന്തമായി നടപ്പാക്കുന്ന വധശിക്ഷയുടെ പട്ടികയിലെ ആദ്യത്തേതാണു നിര്‍ഭയക്കേസ്.

ആരാച്ചാരെന്ന നിലയില്‍ യു.പി. ജയില്‍ വകുപ്പില്‍നിന്നു ലഭിക്കുന്ന തുച്ഛശമ്പളം കൊണ്ട് ജീവിതം മുന്നോട്ടുനീക്കാനാകാതായതോടെ തെരുവില്‍ വസ്ത്രം വിറ്റാണു പവന്‍ കുടുംബം പുലര്‍ത്തുന്നത്. രണ്ടു പെണ്‍മക്കള്‍ക്കു വിവാഹപ്രായമായി. ഇളയ മകന്‍ ബിരുദപഠനം കഴിഞ്ഞു. നിര്‍ഭയക്കേസിലെ ശിക്ഷ നടപ്പാക്കുന്നതു വഴി ലഭിക്കുന്ന തുക കൊണ്ടുവേണം പെണ്‍മക്കളുടെ വിവാഹം നടത്താനും മകന്റെ ഉപരിപഠനത്തിനു വഴി തേടാനുമെന്നു പവന്‍ ജല്ലാദ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (7 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (19 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (25 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (42 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (55 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

Malayali Vartha Recommends