ഇനി ആവര്‍ത്തിക്കാതിരിക്കാന്‍... വാഹനം പരിശോധിക്കുന്ന മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും പോലീസുകാരും ജോലി ചെയ്യുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയില്‍; പരാതിയുമായി എംവിഐമാര്‍ രംഗത്ത്

സംസ്ഥാനത്ത് വാഹനം പരിശോധിക്കുന്ന മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരും പോലീസുകാരും ജോലി ചെയ്യുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയില്‍. പാലക്കാട് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പരിശോധനക്കായി താന്‍ കൈകാണിച്ച ടിപ്പര്‍ ഇടിച്ച് മരിച്ചതോടെയാണ് പരാതിയുമായി എംവിഐമാരുടെ അധിക്യതര്‍ക്ക് മുന്നിലെത്തിയത്.
നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നതാണ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ അവസാനിച്ചത്. പാലക്കാട്ടെ വേലത്താവളത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് എം.വി.ഐ.മാരും പോലീസുകാരും ദിവസവും വാഹന പരിശോധന നടത്തുന്നുണ്ട്. ഇതിന് രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല. ഒരു വാഹനത്തില്‍ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ മാത്രമാണ് വാഹന പരിശോധനക്ക് എത്തുന്നത്. യൂണിഫോമിട്ട ഉദ്യോഗസ്ഥരെ വാഹനം ഉടമകള്‍ അനുസരിക്കുമെന്ന വിശ്വാസത്തില്‍ മാത്രമാണ് ഇവര്‍ പരിശോധനക്ക് ഇറങ്ങുന്നത്.
കാലം ആധുനികമായെങ്കിലും വാഹന പരിശോധനക്ക് യാതൊരു ആധുനിക സംവിധാനവും ഇല്ല എന്നതാണ് സത്യം. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്ക് എത്തുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ പോലുമില്ല. പോലീസുകാരുടെ കാര്യവും തീര്‍ത്തും വ്യത്യസ്തമല്ല ഗ്രാമ പ്രദേശങ്ങളിലെ പോലീസ് വാഹനങ്ങളില്‍ ഇപ്പോഴും ക്യാമറയില്ല.
ക്യാമറകള്‍ ഉണ്ടെങ്കില്‍ തന്നെ അത് പ്രവര്‍ത്തിക്കാറില്ല. ക്യാമറയുള്ള വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കുറവാണ്. പോലീസില്‍ ആധുനിക വാഹനങ്ങള്‍ വാങ്ങി കൂട്ടിയിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ വാഹനങ്ങള്‍ തീരെ കുറവാണ്. ഗതാഗത വകുപ്പില്‍ ഇതിനുള്ള ഫണ്ടും ലഭ്യമല്ല. പോലീസിനെ ആധുനീകരിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് പഴഞ്ചന്‍ മട്ടിലാണ് നീങ്ങുന്നത്. ഒരു വാഹനം വെട്ടിച്ച് കടന്നു പോയാലും അതിനെ കണ്ടെത്താനുള്ള മാര്‍ഗം മോട്ടോര്‍ വാഹന വകുപ്പില്‍ ലഭ്യമല്ല.
പോലീസുകാര്‍ക്ക് തോക്കുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തോക്കില്ല. തോക്ക് ലൈസന്‍സ് നല്‍കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അധികാരമുള്ളവര്‍ക്ക് തോക്ക് നല്‍കാമെന്നിരിക്കെയാണ് ഇത്തരമൊരു അനീതി.
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തീര്‍ത്തും അതൃപ്തരാണ്. ഈ വകുപ്പില്‍ നിന്നാണ് ട്രഷറിയിലേക്ക് മുടക്കം കൂടാതെ പിഴയെത്തുന്നത്. പുതിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ജോലി ചെയ്യാതെ താളം ചവിട്ടിയാലും അവരെ കുറ്റം പറയാനാവില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ഗതാഗത മന്ത്രി തീര്‍ത്തും പരാജയമാണെന്ന പരാതി വകുപ്പിനുണ്ട്. താരതമ്യേന ചെറിയ ഘടകകക്ഷികള്‍ക്ക് വകുപ്പിന്റെ ഭരണം കിട്ടുന്നതു കൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം വന്നു ചേരുന്നത്.
L
https://www.facebook.com/Malayalivartha


























