പരുക്കേറ്റ് അവശനിലയിലായ ഒരു കാട്ടാനയെ കക്കാട്ടാറിന്റെ തീരത്ത് കണ്ടെത്തി

കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതാണെന്ന് കരുതപ്പെടുന്ന കാട്ടാനയെ അവശനിലയില്‍ ഗൂഡ്രിക്കല്‍ റേഞ്ചിലെ കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിനു സമീപം കക്കാട്ടാറിന്റെ തീരത്ത് പരുക്കുകളോടെ കണ്ടെത്തി. ഏകദേശം 20 വയസ്സ് പ്രായം വരുന്ന പിടിയാന ആറിന്റെ തീരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
വനപാലകരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ആനയുടെ ആരോഗ്യസ്ഥിതി ഓരോ ദിവസം പിന്നിടുമ്പോഴും ആശങ്കയേറ്റുകയാണ്. ആനയെ പരിശോധിക്കാന്‍ ഇന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ എത്തുമെന്ന് വനപാലകര്‍ പറഞ്ഞു.
ഏറെ പ്രയാസപ്പെട്ട് നടക്കുന്ന ആനയുടെ പിന്നിലത്തെ കാലുകള്‍ക്കാണ് ഏറെ പരുക്ക്. വാല്‍ പകുതിയോളം മുറിഞ്ഞിട്ടുണ്ട്. ഇടയ്ക്കു വെള്ളത്തില്‍നിന്ന് കരയ്ക്കു കയറി നില്‍ക്കും. ചെളി വാരി മുറിവേറ്റ ഭാഗത്ത് ഇടുന്നുണ്ട്. തീര്‍ത്തും ക്ഷീണിച്ച അവസ്ഥയിലാണ്.
അതേസമയം ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുളള വനത്തിലെ തേക്കുതോട് അരുവിയില്‍ മറ്റൊരു കാട്ടാനയുടെ ജഡം കണ്ടെത്തി. 2 ദിവസം പഴക്കം വരും. ഇന്നലെ രാവിലെയാണ് ജഡം കാണുന്നത്. മരണകാരണം വ്യക്തമല്ല.ഇന്ന് പോസ്റ്റ്‌മോട്ടം നടക്കും.
https://www.facebook.com/Malayalivartha


























