രണ്ട് എംഎല്‍എമാര്‍ ക്വാറന്റൈനില്‍; കൊറോണ ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ സ്വയം ക്വാറ്‌ന്റൈനില്‍ പ്രവേശിച്ചു; കഴിഞ്ഞ ദിവസം കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു

കൊറോണ ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ സ്വയം ക്വാറ്‌ന്റൈനില്‍ പ്രവേശിച്ചു. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ എന്നിവരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് ഇരുവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. ആളുകള്‍ ഇപ്പോഴും രോഗത്തെ ഗൗരവമായി കണ്ടിട്ടില്ലെന്നും അതിനാല്‍ എല്ലാവര്‍ക്കും മാതൃകയും പ്രചോദനവും നല്‍കാന്‍ കൂടിയാണ് സ്വയം നിന്ത്രണത്തിലായതെന്ന് എന്‍.എ നെല്ലിക്കുന്ന് പ്രതികരിച്ചു.
അതേസമയം, ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് പുലര്‍ച്ചെ എട്ടു മണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള്‍ എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് ഇയാള്‍ കോഴിക്കോടുനിന്ന് കാസര്‍കോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 16-ാം തീയതി കാസര്‍കോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാര്‍ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു ദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു എന്നാണ് സൂചന.
അതിനിടെ, ഒമാനില്‍ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ 53കാരനാണ് വൈറസ് ബാധിതനായത്. പനിയും ചുമയും കാരണം പതിനാറാം തീയതി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ താമസസ്ഥലത്തു നിന്നും ഇദ്ദേഹത്തെ ആശുപത്രയിലേക്കു മാറ്റി. ബ്രിട്ടനില്‍ മലയാളി നഴ്‌സിനും കാവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കൊവീഡിനെതിരായ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്താകെ 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ 6,103 പേരെ നീരീക്ഷണത്തിലാക്കി. 5,155 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതുവരെ 2,921 പേരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,342 പേര്‍ക്കു വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. ഇതുവരെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. 25 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
അതിനിടെ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 195 ആയി ഉയര്‍ന്നു. ഇതില്‍ 32 പേര്‍ വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസീറ്റിവ് കേസുകളുള്ളത്. 47 പേര്‍. ഉത്തര്‍പ്രദേശില്‍ 19 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങിലായി നാല് പേര്‍ ഇതുവരെ മരിച്ചു. രാജ്യത്തുടനീളം രോഗം ഭേദമായി 20 പേര്‍ ആശുപത്രി വിട്ടു.
അതേസമയം, ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 427പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്‌പെയിനില്‍ 831ഉം ആണ് മരണസംഖ്യ.
https://www.facebook.com/Malayalivartha


























