പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

മാവേലിക്കരയില്‍ വടക്കേ മങ്കുഴി പുതുപ്പുരയ്ക്കല്‍ ആര്‍ച്ചയുടെ (36) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണു സംഭവം.
സംഭവ സമയത്ത് ആര്‍ച്ചയെക്കൂടാതെ മക്കളായ ശ്രീനിധി (13), ശ്രീറാം (11), ശ്രീധന്യ (10), ആര്‍ച്ചയുടെ അമ്മ ലതിക (70) എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.
മാവേലിക്കര നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണു തീയണച്ചത്. വീടിന്റെ വയറിങ് പൂര്‍ണമായി കത്തി നശിച്ചു.
വീടിനു തീപിടിച്ചതോടെ മക്കളും അമ്മയുമായി ആര്‍ച്ച സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.
ആര്‍ച്ചയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ 2019 ഒക്ടോബറില്‍ വിദേശത്തു വച്ചു മരിച്ചിരുന്നു. ആര്‍ച്ചയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി കുറത്തികാട് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























