വിവാഹ ശേഷം ഗർഭം ധരിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിന്റെ കുടുബത്തിന്റെ നിർദേശ പ്രകാരം ചെന്നെത്തിയത് വ്യാജസിദ്ധനടുത്തേക്ക്; മലപ്പുറം കാടാമ്പുഴയില്‍ വ്യാജസിദ്ധൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

മലപ്പുറം കാടാമ്പുഴയില്‍ വ്യാജസിദ്ധൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വ്യാജസിദ്ധൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തുതായുമാണ് യുവതിയുടെ പരാതി. കുട്ടികളുണ്ടാവാത്തതിന് പരിഹാരം തേടി ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വ്യാജ സിദ്ധനെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
വിവാഹ ശേഷം ഗർഭം ധരിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിന്റെ കുടുബത്തിന്റെ നിർദേശം പ്രകാരം ആണ് വ്യാജസിദ്ധൻ ചെന്ന് കാണുന്നതും ചികിൽസ തേടുന്നതും. ചികത്സക്ക് ഇടയിൽ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. താനൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തതിനാല്‍ ഭര്‍ത്താവും അമ്മയും വ്യാജസിദ്ധനെ സമീപിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
മന്ത്രവാദത്തിനിടെ കുണ്ടില്‍ മുഹമ്മദ് എന്ന വ്യാജസിദ്ധൻ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും യുവതി വെളിപ്പെടുത്തി. മന്ത്രവാദത്തിന്റെ ചിലവിലേക്കെന്ന് പറഞ്ഞ് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തു. പെൺകുട്ടിയുടെ പരാതിയില്‍ കുണ്ടില്‍ മുഹമ്മദിനെതിരെ കേസെടുതാതായി കാടാമ്പുഴ പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha


























