കോവിഡ് 19; മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടൗണുകളിലും അങ്ങാടികളും ബസ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടൗണുകളിലും അങ്ങാടികളും ബസ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് പോലീസും ഫയർഫോഴ്സും പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ട്രോമാകെയർ വളണ്ടിയർ മാരുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് അങ്ങാടികളും ബസ് സ്റ്റോപ്പുകളും ആളുകൾ ഒത്തുചേർന്ന് നിൽക്കുന്ന ഇടങ്ങളെല്ലാം വെള്ളമൊഴിച്ച് സോപ്പ് പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൻറെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കോവിഡ് 19 ജില്ലയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചതോടെ ജില്ലയിൽ മുൻകരുതലിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാഭരണകൂടം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ബോധവൽക്കരണ പരിപാടിക്കളാണ് ജില്ലയിൽ തുടരുന്നത്. എന്നാൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പുതുതായി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കരിപ്പൂർ എയർപോർട്ടിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. മലപ്പുറം ജില്ലയുടെയും സംസഥാന അതിർത്തിയാ നാടുകാണി ചുരത്തിലും കർശന പരിശോധന തുടരുന്നു.
https://www.facebook.com/Malayalivartha


























