കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ഗതാഗത സർവീസുകൾക്കും നിരോധനം...കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ഗതാഗത സർവീസുകൾക്കും നിരോധനം. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയ ശേഷം ആളുകൾക്ക് തമിഴ്‌നാട് വാഹനങ്ങളിൽ യാത്ര തുടരാം. തമിഴ്നാട്ടിൽ കോവിഡിനെ തുടർന്ന് കർശന ജാഗ്രതയാണ് തുടരുന്നത്. ചെന്നൈ സെൻഡ്രൽ അടക്കമുള്ള റെയിൽവേ സ്റ്റേഷൻുകളിലെല്ലാം തെർമൽ സ്കാനർ വെച്ച് പരിശോധന നടത്തുകയാണ്
കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുകയാണ്. കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്പോസ്റ്റില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. രോഗപകര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത് . മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടിയിരിക്കുകയാണ്
ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലങ്ങളില്‍ മിനുറ്റുകള്‍ ഇടവിട്ടു അണുനാശിനി തളിക്കുന്നുണ്ട്. വലിയ കടകള്‍ നിര്‍ബന്ധിച്ചു അടപ്പിച്ചതോടെ വാണിജ്യ കേന്ദ്രമായ ടി.നഗർ ഏതാണ്ട് ഒഴിഞ്ഞ മട്ടാണ്
https://www.facebook.com/Malayalivartha


























