കോവിഡ് മുൻകരുതൽ സ്വീകരിക്കാതെ സീരിയൽ ഷൂട്ടിംഗ് നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു

രാത്രിയിൽ സീരിയൽ ചിത്രീകരണം നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ പേരിൽ തർക്കവും സംഘർഷവും ,കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതെയാണ് ഷൂട്ടിംഗ് നടത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം .വാളാടി എസ്റ്റേറ്റിൽ ബലവാടിക്ക് സമീപമാണ് സംഭവം നടന്നത്. സീരിയൽ സംഘം ചിത്രീകരണം ആരംഭിച്ചതോടെ നാട്ടുകാരായ ഒട്ടേറെ പേർ സ്ഥലത്തു എത്തിയിരുന്നു. സീരിയൽ പിന്നണി പ്രവർത്തകരും നടീ നടന്മാരും ഉൾപ്പെടെ മുപ്പതോളം പേരാണ് ചിത്രീകരണത്തിനു എത്തിയിരുന്നത്. പൊതു പ്രവർത്തകരായ ചിലർ ചിത്രീകരണം അവസാനിപ്പിച്ച് മടങ്ങാൻ ഇവരോട് ആവശ്യപ്പെട്ടുവെങ്കിലും ചിത്രീകരണ സംഘം തയാറായില്ല. തുടർന്നായിരുന്നു തർക്കമുണ്ടായത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ഷൂട്ടിംഗ് നിർത്തിവെക്കുകയും സിനിമ തിയേറ്ററുകൾ പോലും അടച്ചിടുകയും ചെയ്യുന്ന സാഹചര്യത്തിലും കേരളത്തിൽ നടക്കുന്ന സീരിയൽ ഷൂട്ടിങിനെതിരെ ബൈജു കൊട്ടാരക്കര അടക്കമുള്ള നിരവധി പ്രമുഖരാണ് രംഗത്തെത്തിയിട്ടുള്ളത്.ഷൂട്ടിങ്ങുകൾ നിർത്തിവെക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു .
ചാനലുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഒരു പരിപാടിയാണ് പ്രൈം ടൈം സീരിയലുകൾ. സീരിയലുകൾ ഉപജീവന മാർഗമായിട്ടുള്ള നിരവധികുടുംബങ്ങളാണുള്ളത് .കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സീരിയലുകൾ നിർത്തിവെക്കുമ്പോൾ അത് ബാധിക്കുന്നതും ടെക്‌നീഷ്യന്മാരടക്കമുള്ള നിരവധി കുടുംബങ്ങളെയാണ് . സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണവൈറസ്സ് വ്യാപനം തടയുന്നതിനായുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടുതന്നെ സമൂഹവ്യാപനത്തിലേക്കു നീങ്ങുന്നതിനുമുന്പ് തന്നെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വലിയ വിപത്തിലേക്കാവും നമ്മൾ എത്തിനിൽകുക എന്ന മറുവശവും ഇവിടെയുണ്ട്. ഇതേ സാഹചര്യം കൊണ്ടാണ് ബിഗ്‌ബോസ് അടക്കമുള്ള പരിപാടികൾ നിർത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിച്ചേർന്നതും.
കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലന്ന ആശങ്ക ആരാധകരും പ്രകടിപ്പിച്ചിരുന്നു. അത്തരം നിരവധി സന്ദേശങ്ങള്‍ ലഭിച്ച പശ്ചാത്തലത്തില്‍ താനും ബ്ലെസിയും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ജോര്‍ദാനിലാണെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജ് സുകുമാരന്റെ
പോസ്റ്റും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.എന്തുതന്നെയായാലും ലോകം മുഴുവൻ കൊറോണ ഭീഷണിയിൽ നിൽക്കുമ്പോൾ വൈറസ് വ്യാപന സാധ്യതകളെല്ലാം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ട സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്.അത്തരം സാഹചര്യത്തിൽ സർക്കാർ നിർദേശം അനുസരിച്ച് നിയന്ത്രങ്ങളെ നമ്മൾ അനുസരിച്ചേ മതിയാകു.
https://www.facebook.com/Malayalivartha


























