ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനം വകുപ്പിന് ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്ക്

ഇടുക്കി ജില്ലയിലെ വനം വകുപ്പിനു ജനവാസമേഖലകളില്‍ ശല്യം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ തുരത്താന്‍ പുതിയ ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്ക് ലഭിക്കും. കഴിഞ്ഞ ദിവസം വനം വകുപ്പിന് അനുവദിച്ച 50 തോക്കുകളില്‍ 2 തോക്കുകള്‍ എങ്കിലും ദേവികുളം റേഞ്ചിലെ ദ്രുത പ്രതികരണ സേനയ്ക്കു ലഭിക്കും എന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇതു സംബന്ധിച്ചു വനം വകുപ്പ് നേരത്തേ അപേക്ഷ നല്‍കിയിരുന്നു.
ഈ തോക്കിലൂടെ പ്രത്യേക തരം ഉണ്ട ഉപയോഗിച്ച് വെടിയുതിര്‍ക്കുമ്പോള്‍ ഇതില്‍ നിന്നുണ്ടാകുന്ന ശബ്ദം കേട്ടു വന്യമൃഗങ്ങള്‍ കാട്ടിലേക്കു പിന്‍വലിയും. പൊലീസ് സേനയില്‍ ഉപയോഗിക്കുന്ന മറ്റ് 2 തോക്കുകളും വനം വകുപ്പിനു നല്‍കിയിട്ടുണ്ട്. 5 പേരടങ്ങുന്ന ആര്‍ആര്‍ടി യൂണിറ്റിന് ഒരു വാഹനവും ഫ്‌ലഡ് ലൈറ്റ്, നെറ്റ് എന്നിവയും ഉണ്ട്. നിലവില്‍ ദേവികുളം ആര്‍ആര്‍ടിക്ക് 2 ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉണ്ട്.
അടിയന്തിര സാഹചര്യങ്ങളില്‍ കാട്ടാനകളെ തുരത്താന്‍ ഉഗ്രശബ്ദം ഉള്ള പടക്കങ്ങളും വനം വകുപ്പ് ഉപയോഗിക്കുന്നുണ്ട്. പുതിയ ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ലഭ്യമാകുന്നതോടെ വന്യമൃഗങ്ങളെ തുരത്താന്‍ ആര്‍ആര്‍ടി പൂര്‍ണസജ്ജമാകും എന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























