റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി! ടെസ്റ്റ് നടത്താനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു!

കോവിഡ് ബാധ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസറ്റിന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ടെസ്റ്റ് നടത്താനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ മാതൃകയില്‍ റാപ്പിഡ് ടെസ്റ്റിന് കേരളം കഴിഞ്ഞ ആഴ്ച അനുമതി തേടിയിരുന്നുവെങ്കിലും ഐസിഎംആര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
അതിവേഗത്തില്‍ രോഗനിര്‍ണയം സാധ്യമാക്കുന്ന പരിശോധനയാണ് റാപ്പിഡ് ടെസ്റ്റ്. രോഗബാധിതന്റെ രക്തത്തില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഫലനിര്‍ണയം.
അതേസമയം കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന ചെങ്ങളം സ്വദേശികളായ ദമ്പതികൾ ആശുപത്രി വിട്ടു. തിരുവാര്‍പ്പ് ചെങ്ങളം സ്വദേശികളായ ദന്പതികളും ഒപ്പമുണ്ടായിരുന്ന നാലര വയസുള്ള മകളുമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇവര്‍ രോഗമുക്തരായതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.
മാര്‍ച്ച് 18,20 തീയതികളില്‍ ശേഖരിച്ച സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ഇവര്‍ക്ക് ആശുപത്രി വിടാന്‍ അനുമതി നല്‍കിയത്. ദന്പതികളുടെ നാലര വയസുള്ള മകള്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും കോവിഡ് വൈറസ് ബാധിച്ചില്ല. കഴിഞ്ഞ എട്ടിനാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ചെങ്ങളം സ്വദേശികളായ ദമ്ബതികള്‍ക്ക് രോഗബാധയുണ്ടായത്. ആശുപത്രി വിട്ടെങ്കിലും ഇവര്‍ ഹോം ക്വാറന്‍റയിനില്‍ തുടരും. ഇവര്‍ക്കു പുറമെ കോട്ടയം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെയും ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
ഇവരുടെ ബന്ധുക്കളായ വയോധിക ദന്പതികള്‍ ഇപ്പോഴും മെഡിക്കല്‍ കോളജില്‍ കോവിഡ് -19നു ചികിത്സയിലാണ്. ഇറ്റലിയില്‍ സ്ഥിരതാമസക്കാരായ ഭാര്യാസഹോദരനെയും മാതാപിതാക്കളെയും ഫെബ്രുവരി 29ന് കാറില്‍ നെടുന്പാശേരിയില്‍നിന്നു റാന്നി ഐത്തലയിലുള്ള വീട്ടില്‍ ഇവരുടെ നാലര വയസുള്ള കുട്ടിയോടൊപ്പം എത്തിച്ചതു ചെങ്ങളത്തെ ദന്പതികളാണ്.
രണ്ടു ദിവസത്തിനു ശേഷം ഇറ്റലിയില്‍നിന്നു വന്നവര്‍ കോവിഡ് 19നു ചികിത്സ തേടുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാവുകയും ചെയ്തു. ഇതോടെ യുവദന്പതികളെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























