അടിമലത്തുറയില്‍ യുവതിയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം

വെള്ളിയാഴ്ച രാത്രിയില്‍ വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി ബിനുവിന്റെ ഭാര്യ മെറ്റന്‍സി(28)ക്ക് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം.
പ്രസവവേദന അനുഭവപ്പെട്ടയുടന്‍ ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സേവനം തേടി.
യാത്രാമധ്യേ ചപ്പാത്ത് ജംക്ഷനു സമീപത്തെത്തിയപ്പോള്‍ മെറ്റന്‍സിയുടെ ആരോഗ്യനില വഷളായി.
ആശുപത്രി മാര്‍ഗമധ്യേ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എം.എസ്. വിനീഷ് അമ്മക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എം.എസ്. വിനീഷും ആംമ്പുലന്‍സ് പൈലറ്റ് എസ്. രാജേഷും
ആംബുലന്‍സ് പൈലറ്റ് എസ്. രാജേഷ് ഇരുവരെയും ഉടന്‍ തൈക്കാട്സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























