കൂട്ടം കൂടുന്നുണ്ടെങ്കില്‍ ഇനി ഡ്രോണ്‍ കണ്ടെത്തും!

ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടം കൂടുന്നതും കണ്ടെത്താന്‍ പൊലീസ് ഡ്രോണ്‍ സേവനം ഉപയോഗിച്ചു തുടങ്ങി.
സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പൂന്തൂറയില്‍ ഡ്രോണ്‍ പ്രവര്‍ത്തനം വിലയിരുത്തി.
എല്ലാ ജില്ലകളിലും പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വാഹനങ്ങളെയും വ്യക്തികളെയും സ്പര്‍ശിക്കാതെ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























