സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി

തയ്യിലില്‍ സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായിരിക്കുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. ശരണ്യ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ് ചെയുന്നത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ ഇനി ശരിയ്ക്ക് ജാമ്യം ലഭിക്കാനിടയില്ല. കാമുകനൊപ്പം പോകാന്‍ മകന്‍ തടസമായതാണ് ശരണ്യയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവസം അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമായി പറയുകയാണ്. ഭര്‍ത്താവു വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെനന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടല്‍ എന്നാല്‍ അത് തെറ്റുകയാണ് ഉണ്ടായത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. എന്നാല്‍ അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെങ്കിലും കുഞ്ഞിന്റെ കൊലക്ക് കാരണം കാമുകനാണെന്ന കണ്ടെത്തലില്‍ ഇയാളെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ അന്വേഷണസംഘത്തിന്റെ പ്രതീക്ഷയാണ്.
https://www.facebook.com/Malayalivartha



























